ദോഹ: മധുര പലഹാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി ഏഷ്യന്‍ യാത്രക്കാരനെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി.
എക്സ്-റേ പരിശോധന സമയത്ത് സംശയം തോന്നിയതിനാല്‍ പ്രതിയെ വിദഗ്ധപരിശോനക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടത്തെിയില്ല.
പിന്നീട് ലഗേജ് അഴിച്ച് പരിശോധന നടത്തിയപ്പോഴാണ് രണ്ട് പാക്കറ്റുകളിലായി മധുരപലഹാരത്തിനിടയില്‍ ഒളിപ്പിച്ച നിലയില്‍ 332 ഗ്രാം തൂക്കമുള്ള കഞ്ചാവ് കണ്ടത്തെിയത്. കൂടാതെ ം 7.6 ഗ്രാം അഫീന്‍ ലഹരി പദാര്‍ഥവും കസ്റ്റംസ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ലഹരി പദാര്‍ഥം കണ്ടത്തെിയതിനെ തുടര്‍ന്ന് പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമായി ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ്സ് കണ്‍ട്രോള്‍ അതോറിറ്റിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.