ലൈസന്‍സ് ഇല്ലാത്ത തോക്ക് പിടികൂടി ജി.സി.സി പൗരന്  ഒരു വര്‍ഷം തടവ്

ദോഹ: ലൈസന്‍സ് ഇല്ലാതെ തോക്ക് കൈവശംവെച്ചതിന് ജി.സി.സി പൗരന് ഒരുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. കൂടാതെ 10,000 റിയാല്‍ പിഴയടക്കാനും ഉത്തരവിട്ടുണ്ട്. പിസ്റ്റളും 21 തിരകളുമാണ് ഇയാള്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്നത്. പട്രോളിങ് വേളയില്‍ വിജനമായ സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ടത് കണ്ട പൊലീസ് ഇവരുടെ അനുവാദത്തോടെ വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ വാഹനത്തിന്‍െറ ഡാഷ്ബോര്‍ഡിലെ അറയില്‍ നിന്ന് തോക്കും തിരകളും കണ്ടത്തെി. വിവാഹ പാര്‍ട്ടിയില്‍ സംബന്ധിക്കാനായി തോക്ക് കൈയില്‍ കരുതിയതാണെന്നും ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണെന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചു. വിചാരണവേളയില്‍ പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ അവരുടെ അഭാവത്തിലാണ് ശിക്ഷ വിധിച്ചത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.