മീന്‍ മാര്‍ക്കറ്റ് മാര്‍ച്ച് മാസത്തില്‍  ഉംസ്വലാലിലേക്ക് മാറ്റും

ദോഹ: സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ച് വരുന്ന മീന്‍ മാര്‍ക്കറ്റിന് മാര്‍ച്ചോടെ വിരാമമാകും. മാര്‍ച്ച് ആദ്യത്തോടെ ഈ മാര്‍ക്കറ്റ് ഉംസ്വലാലില്‍ പണി പൂര്‍ത്തിയായി വരുന്ന പുതിയ മാര്‍ക്കറ്റിലേക്ക് മാറും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് കഴിഞ്ഞ ദിവസം മാര്‍ക്കറ്റിന്‍്റെ ചുമരുകളില്‍ വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോള്‍സെയില്‍ മാര്‍ക്കറ്റ് സ്ഥിരം സമിതി പതിച്ചു. 
ഉംസ്വലാലിലെ പുതിയ മാര്‍ക്കറ്റിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‍്റെ ഭാഗമായി ഇക്കാര്യം കച്ചവടക്കാര്‍ക്ക് നല്‍കി കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ മാസം 22 വരെയായിരുന്നു പുതിയ സ്ഥലത്ത് കച്ചവടം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി. ഈ തിയ്യതി വരെ അപേക്ഷ നല്‍കാത്തവര്‍ക്ക് പുതിയ സ്ഥലത്ത് കച്ചടം ചെയ്യുന്നതിന് അനുമതി ലഭിക്കുന്നതല്ളെന്ന് കമ്മിറ്റി അറിയിച്ചു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.