ദോഹ: കൊടുംചൂട് കണക്കിലെടുത്ത് ഗവണ്‍മെന്‍റ് തൊഴിലാളികള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച ആനുകൂല്ല്യങ്ങള്‍ നല്‍കാതെ പണിയെടുപ്പിച്ച 60 ഓളം കമ്പനികള്‍ക്ക് ഖത്തര്‍ ഗവണ്‍മെന്‍റിന്‍െറ ശക്തമായ നടപടി. തൊഴിലാളികളെ കൊണ്ട് കനത്ത ചൂടത്തും പുറംപണിയെടുപ്പിച്ച കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയാണ്.
ഭരണ വികസന, തൊഴില്‍ സാമൂഹിക മന്ത്രാലയം പരിശോധന വകുപ്പ് മേധാവി മുഹമ്മദ് അല്‍മീറാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. മന്ത്രാലയം കര്‍ശനമായ പരിശോധന നടത്തിവരികയാണ്. ഇവര്‍ക്ക് ഒരുമാസം കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്്. 50 വനിതാ ഉന്യോഗസ്ഥരടക്കം 380 ഉദ്യോഗസ്ഥരാണ് പരിശോധന സംഘത്തിലുള്ളത്. മാസത്തില്‍ 4500 മുതല്‍ 5000 വരെ പരിശോധനകളാണ് സംഘം നടത്തുന്നത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പടെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃര്‍ വ്യക്തമാക്കി. രാജ്യത്ത് 2007ല്‍ നിലവില്‍ വന്ന നിയമം അനുസരിച്ച് അത്യുഷ്ണ സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധ വിശ്രമം അനുവദിക്കണമെന്ന് വ്യക്തമായ നിര്‍ദേശമുണ്ട്. രാവിലെ തുടര്‍ച്ചയായ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കരുതെന്നാണ് നിയമം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് ഉയരുന്ന ജൂണ്‍ അഞ്ചുമുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഈ സമയം. പകല്‍ 11.30 ശേഷവും ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് മുന്‍പും ജോലി ചെയ്യിപ്പിക്കരുതെന്നാണ് നിയമം.
ഈ ചൂട് സമയത്ത് പലയിടത്തും 50 ഡിഗ്രി സെല്‍ഷ്യസോളം ചൂട് ഉയര്‍ന്നിട്ടുണ്ട്. പലര്‍ക്കും പൊള്ളലേറ്റ സംഭവവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ ആരോഗ്യം സംരംക്ഷിക്കാനുള്ള മന്ത്രാലയത്തിന്‍െറ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.