ദോഹ: ഖത്തറിൽ 146 പേരുടെ കോവിഡ് രോഗം കൂടി ഭേദമായി. ആകെ രോഗം മാറിയവർ 1810 ആയി. എല്ലാ ദിവസവും രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടി വരികയാണ്. തിങ്കളാഴ്ച 640 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആകെ ചികിത്സയിലുള്ളവർ 14369 ആണ്. 106795 പേരെ പരിശോധനക്ക് വിധേയരാക്കിയപ്പോൾ 16191 പേരിലാണ് െെവറസ് ബാധ കെണ്ടത്തിയത്. രോഗം ഭേദമായവരും മരണപ്പെട്ടവരും ഉൾപ്പെടെയാണിത്. ആകെ 12 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.