ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്ത് പ്ര​ക​ട​മാ​യ മൂ​ട​ൽ​മ​ഞ്ഞ്

മൂ​ട​ൽമ​ഞ്ഞി​ൽ മു​ങ്ങി പ്ര​ഭാ​ത​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ്ര​ഭാ​ത​ങ്ങ​ളി​ൽ ക​ന​ത്ത് മൂ​ട​ൽമ​ഞ്ഞ്. ക​​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​ട​തൂ​ർ​ന്ന മൂ​ട​ൽ​മ​ഞ്ഞ് മൂ​ടി. കു​വൈ​ത്ത് സി​റ്റി​യി​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ വ​ലി​യ ഭാ​ഗ​ങ്ങ​ൾ മ​ഞ്ഞ് മൂ​ടു​ക​യും അം​ബ​ര​ചും​ബി​ക​ളാ​യ കെ​ട്ടി​ട​ങ്ങ​ളെ ഭാ​ഗി​ക​മാ​യി മ​റ​ക്കു​ക​യും ചെ​യ്തു. ഗോ​പു​ര​ങ്ങ​ളു​ടെ മു​ക​ൾ ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് മൂ​ട​ൽ​മ​ഞ്ഞി​ന് മു​ക​ളി​ൽ കാ​ണാ​നാ​യ​ത്.

ഉ​യ​ർ​ന്ന ആ​ർ​ദ്ര​ത​യും കു​റ​ഞ്ഞ താ​പ​നി​ല​യു​മാ​ണ് മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം. എ​ന്നാ​ൽ കാ​റ്റി​ന്റെ പ്ര​വ​ർ​ത്ത​നം വ​ർ​ധി​ക്കു​ക​യും പ​ക​ൽ സ​മ​യ​ത്ത് താ​പ​നി​ല ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ മ​ഞ്ഞ് ക്ര​മേ​ണ ഇ​ല്ലാ​താ​യി. രാ​ജ്യ​ത്തെ ഉ​യ​ർ​ന്ന മ​ർ​ദം ബാ​ധി​ച്ചി​രി​ക്കു​ന്ന​താ​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും നേ​രി​യ കാ​റ്റും അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച മു​ത​ൽ മൂ​ട​ൽ​മ​ഞ്ഞ് വീ​ണ്ടും രൂ​പ​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കും.

മൂ​ട​ൽ​മ​ഞ്ഞ് മൂ​ലം ദൃ​ശ്യ​പ​ര​ത 1,000 മീ​റ്റ​റി​ൽ താ​ഴെ​യാ​യി കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​വ്ര​ത കൂ​ടാം. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും, ക​ട​ൽ യാ​ത്ര​ക്കാ​രും, പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഉ​ണ​ർ​ത്തി. കു​റ​ഞ്ഞ താ​പ​നി​ല 10 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും 13 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും ഇ​ട​യി​ലാ​യി​രി​ക്കു​മെ​ന്നും പ​ര​മാ​വ​ധി താ​പ​നി​ല 27 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും 29 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും ഇ​ട​യി​ലാ​യി​രി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ നേ​രി​യ ഉ​യ​ർ​ച്ച​യും പ്ര​ക​ട​മാ​ണ്.ക​ടു​ത്ത ത​ണു​പ്പി​ന് ഇ​തോ​ടെ കു​റ​വു വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ മാ​ർ​ച്ച് അ​വ​സാ​നം വ​രെ ത​ണു​പ്പ് സീ​സ​ൺ തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന.

Tags:    
News Summary - High humidity and low temperatures are the cause of fog formation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.