Posted On
date_range Updated On
date_range ബെൽറ്റ് ബക്കിളുകളുടെ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം: കുവൈത്ത് വിമാനത്താവളത്തിൽ രണ്ട് ഏഷ്യക്കാർ പിടിയിൽ
കുവൈത്ത് സിറ്റി: ബെൽറ്റ് ബക്കിളുകളുടെ രൂപത്തിലും ബ്രേസ്‌ലെറ്റിലും ചായം പൂശി സ്വർണം കടത്താൻ ശ്രമം. കുവൈത്ത് വിമാനത്താവളത്തിൽ രണ്ട് ഏഷ്യക്കാർ പിടിയിൽ. രണ്ടു സംഭവങ്ങളിലായി ടെർമിനൽ -4ൽ നിന്ന് 855 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.
സംശയം തോന്നിയ യാത്രക്കാരിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുവെച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. ആദ്യ സംഭവത്തിൽ, സ്വർണം ബെൽറ്റ് ബക്കിളിന്റെ രൂപത്തിലാക്കി കറുത്ത നിറം പൂശിയയായിരുന്നു കടത്താൻ ശ്രമം. പരിശോധനയിൽ 353 ഗ്രാം ശുദ്ധമായ 24-കാരറ്റ് സ്വർണം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മറ്റൊരാളിൽ നിന്ന് കറുത്ത നിറം പൂശിയ 340 ഗ്രാം ഭാരമുള്ള സ്വർണ്ണ ബെൽറ്റ് ബക്കിൾ, സ്വർണത്തിൽ വെള്ളി പൂശിയ 162 ഗ്രാം ഭാരമുള്ള ബ്രേസ്‌ലെറ്റ് എന്നിവയും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.