Posted On
date_range Updated On
date_range സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുത്
കുവൈത്ത് സിറ്റി: രാജ്യത്ത് ഫോൺ കോളുകളും സോഷ്യൽ മീഡിയയും നിരീക്ഷിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഇതുസംബന്ധിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്ഥിരീകരിക്കാത്ത വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളെ മന്ത്രാലയം ഉണർത്തി. കൃത്യമായ വിവരങ്ങൾക്കും പുതിയ അറിയിപ്പുകൾക്കുമായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.