ഹുദാ സെന്റർ ഖൈത്താൻ കമ്യൂണിറ്റി മീറ്റിൽ ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളി
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ‘മുഹമ്മദ് നബി -മാനവ മൂല്യങ്ങളുടെ നേർസാക്ഷി’ എന്ന കാമ്പയിന്റെ ഭാഗമായി ഖൈത്താൻ യുണിറ്റ് കമ്മ്യൂണിറ്റി മീറ്റും ചർച്ചാസംഗമവും സംഘടിപ്പിച്ചു. സംഗമം ആദിൽ സലഫി ഉദ്ഘാടനം ചെയ്തു. ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളി ചർച്ചകൾ മോഡറേറ്റ് ചെയ്തു.
ഷറഫുദ്ദീൻ കണ്ണേത്ത്, അഹമ്മദ് പൊറ്റയിൽ, അസ്ലം കുറ്റിക്കാട്ടൂർ, ഖാലിദ് ഹാജി, ഫവാസ് കൊയിലാണ്ടി, ഫൈജാസ് കല്ലട, സഹീർ, ഷംസുദ്ദീൻ അരൂർ, റിയാസ് തൃശൂർ, ഷബീർ നന്തി, ഇബ്രാഹിം കാളികാവ്, അനീസ് കൊല്ലം, ആഷിഖ് കടലുണ്ടി, നാസർ പെരുമണ്ണ എന്നിവർ സംസാരിച്ചു. അർഷാദ് സമാൻ സ്വലാഹി സമാപന സന്ദേശം നൽകി. പി.വി.ഇബ്രാഹിം സ്വാഗതവും റഷീദ് കുട്ടമ്പൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.