പുകയില, നിക്കോട്ടിൻ ഉൽപന്നങ്ങൾക്ക് നിയന്ത്രണം; 21 വയസ്സിന് താഴെയുള്ളവർക്ക് വിൽക്കുന്നത് നിരോധിച്ചു

കുവൈത്ത് സിറ്റി: രാജ്യത്ത് പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും നിയന്ത്രിക്കാൻ പുതിയ ചട്ടങ്ങൾ. 21 വയസ്സിന് താഴെയുള്ളവർക്ക് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതും നൽകുന്നതും നിരോധിച്ചു. ഇ-സിഗരറ്റ്, ചൂടാക്കിയ പുകയില ഉൽപ്പന്നങ്ങൾ, മറ്റ് നിക്കോട്ടിൻ ഉപകരണങ്ങൾ എന്നിവക്കും നിയന്ത്രണം ബാധകമാകും.

സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും വിൽപ്പനയും പ്രദർശനവും അനുവദിക്കില്ല. ഓൺലൈൻ വിൽപ്പന, പരസ്യം, പ്രമോഷൻ, സോഷ്യൽ മീഡിയ വഴിയുള്ള വിപണനം എന്നിവക്കും നിയന്ത്രണമേർപ്പെടുത്തി. പൊതുസ്ഥലങ്ങളിൽ ഇ-സിഗരറ്റും ചൂടാക്കിയ പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് പുകവലിക്ക് സമാനമായി പരിഗണിക്കും. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള പാക്കേജിംഗും പരസ്യങ്ങളും നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ ആരോഗ്യ മന്ത്രാലയവും കസ്റ്റംസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളും നടപടി സ്വീകരിക്കും. പുതിയ ചട്ടങ്ങൾ 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

Tags:    
News Summary - Restrictions on tobacco and nicotine products; sale to those under 21 banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.