കുവൈത്ത് സിറ്റി: ഇറാഖിലെ കുർദിസ്താൻ മേഖലയിൽ നടന്ന ഡ്രോൺ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. കുർദിസ്താൻ മേഖല പ്രധാനമന്ത്രി മസ്‌റൂർ ബർസാനിയുടെ ഓഫീസ്, മേഖലയിലെ സുരക്ഷാ-ഇന്റലിജൻസ് ഏജൻസി മേധാവിയുടെ വസതി എന്നിവയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.
സഹോദരരാജ്യമായ ഇറാഖ് റിപ്പബ്ലിക്കിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയെ ദുർബലപ്പെടുത്താൻ ഇടയാക്കുന്ന ഏത് നടപടിയെയും തള്ളിക്കളയുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമതത്വങ്ങൾക്കനുസൃതമായി രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.