Posted On
date_range Updated On
date_range നടപടികൾ കർശനമാക്കി; കുറ്റകൃത്യങ്ങൾ കുറഞ്ഞു
കുവൈത്ത് സിറ്റി: രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവ്. ഈ വർഷം ആദ്യ പകുതിയിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത് അറിയിച്ചു. തട്ടിക്കൊണ്ടുപോകൽ കേസുകൾ കഴിഞ്ഞ വർഷത്തെ 99ൽ നിന്ന് ഈ വർഷം 54 ആയി കുറഞ്ഞു. ഇതോടെ തട്ടിക്കൊണ്ടുപോകൽ കേസുകളിൽ 45.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
മാനനഷ്ടവുമായി ബന്ധപ്പെട്ട കേസുകളിലും 28 ശതമാനം കുറവുണ്ടായി. ബലപ്രയോഗം, ഭീഷണി തുടങ്ങിയവ ഉൾപ്പെട്ട ബലാത്സംഗ കേസുകളും 50 ശതമാനം കുറഞ്ഞതായി മന്ത്രി പറഞ്ഞു. സമൂഹത്തിന് നിയമപരമായ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് കുറ്റകൃത്യങ്ങൾ കുറയാൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.