അബ്ദുസ്സലാം സ്വലാഹിക്ക് കെ.കെ.ഐ.സിയുടെ ഉപഹാരം കൈമാറുന്നു

അബ്ദുസ്സലാം സ്വലാഹിക്ക് കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ യാത്രായയപ്പ് നൽകി

കുവൈത്ത് സിറ്റി: ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്ന അബ്ദുസ്സലാം സ്വലാഹിക്ക് കുവൈത്ത് കേരള ഇസ്‌ലാഹീ സെന്ററിന്റെ (കെ.കെ.ഐ.സി) നേത്യത്വത്തിൽ യാത്രയപ്പ് നൽകി.  കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ പ്രവർത്തകനും 18 വർഷമായി ജഹറ ജംഇയ്യത്ത് ഇഹ്യാഉതുറാസ് ഇസ്‌ലാമിയിൽ പ്രബോധന വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു ഈരാറ്റു പേട്ട സ്വാദേശിയും, പണ്ഡിതനുമായ അബ്ദുസ്സലാം സ്വലാഹി.

ഫൈഹ ബൈത്തു ദഅ വയിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ കെ.കെ.ഐ.സി, ആക്റ്റിങ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കാപ്പാട് അധ്യക്ഷത വഹിച്ചു. മുസ്തഫ സഖാഫി ഉദ്ബോധന പ്രഭാഷണം നടത്തി. ഹാഫിദ് മുഹമ്മദ് അസ്‌ലം, അനിലാൽ ആസാദ്, അബ്ദുൽ അസീസ് നരക്കോട്, സുബിൻ യൂസഫ്, അഷ്‌റഫ് ഏകരൂൽ,അൻസാർ കൊയിലാണ്ടി,അബ്ദുറഹിമാൻ തങ്ങൾ, സമീർ അലി ഏകരൂൽ, സാജു ചെംനാട്, ഷബീർ സലഫി, സൈദലവി സുല്ലമി, പി.എൻ,അബ്ദുറഹിമാൻ എന്നിവർ ആശംസ നേർന്നു.

ആക്റ്റിങ് ജനറൽ സെക്രട്ടറി എൻ.കെ.അബ്ദുസ്സലാം സ്വാഗതവും, ട്രഷറർ കെ.സി.അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു. ചടങ്ങിൽ അബ്ദുസ്സലാം സ്വലാഹിക്ക് കെ.കെ.ഐ.സിയുടെ ഉപഹാരം അസ്ലം കാപ്പാട് കൈമാറി.

Tags:    
News Summary - Kuwait Kerala Islahi Center sends farewell to Abdussalam Salahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.