വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ

വേൾഡ് മലയാളി കൗൺസിൽ സ്വാതന്ത്ര്യദിനാഘോഷം

കുവൈത്ത് സിറ്റി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയു.എം.സി) കുവൈത്ത് പ്രോവിൻസ് നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവം സംഘടിപ്പിച്ചു. പരിപാടിയിൽ ഡബ്ലിയു.എം.സി കുവൈത്ത് പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ, ചെയർമാൻ മോഹൻ ജോർജ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് – മിഡിൽ ഈസ്റ്റ് അഡ്വ. തോമസ് പണിക്കർ, ഗ്ലോബൽ ടൂറിസം പ്രൊമോഷൻ ചെയർമാൻ കിഷോർ സെബാസ്റ്റ്യൻ, മിഡിൽ ഈസ്റ്റ് വി.പി അഡ്മിൻ സിബി തോമസ് എന്നിവർ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി ജസ്റ്റി തോമസ് സ്വാഗതവും ട്രഷറർ സുരേഷ് ജോർജ് നന്ദിയും പറഞ്ഞു. ‘ആർദ്രം നഴ്സിംഗ് സ്കോളർഷിപ്പ്’ പദ്ധതിക്ക് ചടങ്ങിൽ പിന്തുണ അറിയിച്ചു. 100 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഒരുലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണ് ‘ആർദ്രം’. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരത്തു നടത്തിയിരുന്നു.

പദ്ധതിയുടെ രണ്ടാംഘട്ട വിതരണം ആഗസ്റ്റ് 22-ന് എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സന്ന്യാധ്യത്തിൽ നടക്കും. സമ്മേളനത്തിന് ഐക്യധാർഡ്യവും ആശംസകളും നേർന്നു പ്രത്യേക അംഗങ്ങളെ പങ്കെടുക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

Tags:    
News Summary - World Malayali Council Independence Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.