ടർബോസ് ബാഡ്മിന്റൺ ക്ലബ്, ബി.ഡി.കെ അംഗങ്ങൾ രക്തദാന ക്യാമ്പിൽ
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടർബോസ് ബാഡ്മിന്റൺ ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബി.ഡി.കെയുമായി സഹകരിച്ചു അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പ് ക്ലബ് പ്രസിഡന്റ് അജോ തോമസ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ ക്യാമ്പ് കോർഡിനേറ്റർ പ്രവീൺ,ജനറൽ കൺവീനർ നിമിഷ് കാവാലം എന്നിവർ ആശംസകൾ നേർന്നു. ടർബോസ് ബാഡ്മിന്റൺ ക്ലബ് സെക്രട്ടറി അർജുൻ എസ്. നായർ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്ററും അഡ്വൈസറി കമ്മിറ്റി അംഗവുമായ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. ക്ലബ്ബിലെ 40-ലേറെ പേർ രക്തദാനം നടത്തി. എല്ലാ ദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ടർബോസ് ബാഡ്മിന്റൺ ക്ലബ് ട്രഷറർ ശരത് ഇമ്മട്ടി, ഇവന്റ് കൺവീനേഴ്സ് ജോമിൻ, ഷിബു, ധന്യ രഞ്ജിത്, ശിൽപ കോർഡിനേറ്റർമാരായ അശ്വിൻ, വിജിൻ, നയന എന്നിവർ നേതൃത്വം നൽകി. രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകൾക്കും കൂട്ടായ്മകൾക്കും 69997588 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ബി.ഡി.കെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.