കെ.എം.സി.സി നന്മ ഭവനപദ്ധതി ബിരിയാണി ചലഞ്ച് പോസ്റ്റർ പ്രകാശനം ഗ്രാൻഡ് ഹൈപ്പർ സി.ഒ.ഒ ഷരീഫ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: സ്വന്തമായി വീടില്ലാത്ത നിരാലംബരായ കുവൈത്ത് കെ.എം.സി.സി അംഗങ്ങൾക്ക് സുരക്ഷിതമായ ഭവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ, കെ.എം.സി.സി ആവിഷ്കരിച്ച നന്മ ഭവന പദ്ധതിയുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് പോസ്റ്റർ പ്രകാശനം ചെയ്തു. കുവൈത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പറുമായി സഹകരിച്ചാണ് ഈ കാരുണ്യ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.
ഫർവാനിയ കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് ഡോ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗ്രാൻഡ് ഹൈപ്പർ സി.ഒ.ഒ ഷരീഫ് പരിപാടി ഉദ്ഘാടനവും ബിരിയാണി ചലഞ്ചിന്റെ പോസ്റ്റർ പ്രകാശനവും നിർവഹിച്ചു. ആദ്യ കൂപ്പൺ കുവൈത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി, ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ കൺവീനർ താഹ കോട്ടക്കലിന് നൽകി പ്രകാശനം ചെയ്തു.
ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, സെക്രട്ടറിമാരായ സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, മുജീബ് മൂടാൽ കാസർകോട് ജില്ല പ്രസിഡന്റ് റസാക്ക് അയ്യൂർ, മലപ്പുറം ജില്ല പ്രസിഡന്റ് അജ്മൽ വേങ്ങര, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ഡോ. ശഹീമ മുഹമ്മദ് എന്നിവർ സംസാരിച്ചു.
താഹിർ ഫൈസിയുടെ ഖിറാഅത്ത് നടത്തി. മുസ്തഫ കാരി സ്വാഗതവും സെക്രട്ടറി ഷാഹുൽ ബേപ്പൂർ നന്ദിയും പറഞ്ഞു. സോഷ്യൽ സെക്യൂരിറ്റി സ്കീം വിങ് ജനറൽ കൺവീനർ ഗഫൂർ അത്തോളി സോഷ്യൽ സെക്യൂരിറ്റി സ്കീമും, ഐടി വിംഗ് ജനറൽ കൺവീനർ സദഖത്തുള്ള ഐ.ടി വിംഗ് കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം ചടങ്ങിൽ രൂപീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.