Posted On
date_range Updated On
date_range യു.എസിൽ പലിശനിരക്ക് ഉയർത്തി; 1994 നു ശേഷമുള്ള വലിയ വർധനവ്
വാഷിങ്ടൺ: യു.എസിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുത്തനെ വർധിപ്പിച്ചു. 0.75 ശതമാനമാണ് വർധിപ്പിച്ചത്. മൂന്നു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് പലിശനിരക്ക് ഇത്രയേറെ വർധിപ്പിക്കുന്നത്.
പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പലിശനിരക്ക് വർധിപ്പിച്ചത്. 1994 നവംബറിലാണ് ഇതിനുമുമ്പ് പലിശനിരക്ക് ഉയർത്തിയത്. ഈ വർഷാവസാനത്തോടെ പണപ്പെരുപ്പം 5.2 ശതമാനമാവുമെന്നാണ് കണക്കുകൂട്ടുന്നത്. ജി.ഡി.പി വളർച്ച നിരക്കിലും ഗണ്യമായ കുറവാണുള്ളത്. 2022ൽ ജി.ഡി.പി നിരക്ക് 1.7 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.