ഹു​ർ​മു​സ് അ​ട​ഞ്ഞാ​ൽ ലോ​കം ഇ​രു​ളും

ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കു​പി​ടി​ച്ച എ​ണ്ണ ക​യ​റ്റു​മ​തി ചാ​ന​ലാ​യ ഹു​ർ​മു​സാ​ണ് ഇ​റാ​ൻ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്. പ്ര​തി​മാ​സം ക​ട​ന്നു​പോ​കു​ന്ന 3,000 ക​പ്പ​ലു​ക​ളി​ൽ ഏ​റെ​യും എ​ണ്ണ​യോ പ്ര​കൃ​തി​വാ​ത​ക​മോ ക​യ​റ്റി​പ്പോ​കു​ന്ന​വ​യാ​ണ്. ലോ​ക​ത്തെ പ്ര​മു​ഖ എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളാ​യ ഇ​റാ​ൻ, ഇ​റാ​ഖ്, കു​വൈ​ത്ത്, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ​യെ​ല്ലാം പ്ര​ധാ​ന ജ​ല​പാ​ത.

ഹു​ർ​മു​സ് അ​ട​ഞ്ഞു​കി​ട​ന്നാ​ൽ, ഇ​തു​വ​ഴി​യു​ള്ള എ​ണ്ണ ക​ട​ത്തി​ന് ഏ​​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന ചൈ​ന, ഇ​ന്ത്യ, ജ​പ്പാ​ൻ രാ​ജ്യ​ങ്ങ​ളാ​കും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​വു​ക. ആ​ഗോ​ള വ്യാ​പ​ക​മാ​യും പ്ര​തി​സ​ന്ധി ക​ന​ക്കും. ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ഴേ ഇ​തേ​ക്കു​റി​ച്ചു​ള്ള ആ​ധി​ക​ൾ പ​ട​ർ​ന്നു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഹു​ർ​മു​സ് വ​ഴി​യു​ള്ള എ​ണ്ണ ക​ട​ത്തി​ന്റെ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്. 2022ൽ ​ഇ​ത് 82 ശ​ത​മാ​ന​മാ​യി​രു​ന്നു.

ഒ​രു വ​ശ​ത്ത് ഇ​റാ​നും മ​റു​വ​ശ​ത്ത് ഒ​മാ​ൻ, യു.​എ.​ഇ രാ​ജ്യ​ങ്ങ​ളു​മു​ള്ള ഹു​ർ​മു​സ് ഇ​രു​പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും 50 കി​ലോ​മീ​റ്റ​ർ അ​ക​ല​മു​ണ്ടെ​ങ്കി​ലും ഏ​റ്റ​വും ഇ​ടു​ങ്ങി​യ ഭാ​ഗ​ത്ത് 33 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് വീ​തി. ഓ​രോ രാ​ജ്യ​ത്തി​നും സ്വ​ന്തം തീ​ര​ത്തു​നി​ന്ന് 22.2 കി​ലോ​മീ​റ്റ​ർ വ​രെ ക​ട​ൽ സ്വ​ന്തം അ​ധി​കാ​ര​ത്തി​ൽ സൂ​ക്ഷി​ക്കാ​മെ​ന്ന​താ​ണ് യു.​എ​ൻ ച​ട്ടം. എ​ന്നു​വെ​ച്ചാ​ൽ, വീ​തി കു​റ​ഞ്ഞ ഭാ​ഗ​ത്ത് പൂ​ർ​ണ​മാ​യി ഇ​റാ​ന് ക​പ്പ​ലു​ക​ൾ എ​ന്തും ചെ​യ്യാ​നാ​കും. ഇ​റാ​ഖ്- ഇ​റാ​ൻ യു​ദ്ധ​കാ​ല​ത്ത് സ​മാ​ന സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ട​തോ​ടെ അ​മേ​രി​ക്ക കു​വൈ​ത്ത് എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് സു​​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു.

യു​ദ്ധം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​തു​വ​ഴി​യു​ള്ള ക​പ്പ​ലു​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​ണ്ടാ​കി​​ല്ലെ​ന്ന് ക​മ്പ​നി​ക​ൾ അ​റി​യി​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ​യാ​ണ് സ​മ്പൂ​ർ​ണ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്. എ​ണ്ണ​ക്ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ഇ​റാ​നും പ്ര​തി​ദി​നം 17 ല​ക്ഷം ബാ​ര​ൽ എ​ണ്ണ ക​യ​റ്റി​യ​യ​ക്കു​ന്നു​ണ്ട്. 2025ൽ ​രാ​ജ്യം 6700 ​കോ​ടി ഡോ​ള​റി​​ന്റെ എ​ണ്ണ ക​യ​റ്റി​യ​യ​ച്ച​താ​യാ​ണ് ക​ണ​ക്ക്. ഇ​റാ​ന്റെ എ​ണ്ണ​യി​ൽ 90 ശ​ത​മാ​ന​വും വാ​ങ്ങു​ന്ന​ത് ചൈ​ന​യാ​ണ്.

നി​ല​വി​ൽ, വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഹു​ർ​മു​സ് ഒ​ഴി​വാ​ക്കി പു​തി​യ പൈ​പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന ജോ​ലി പൂ​ർ​ത്തി​യാ​ക്കി​വ​രു​ക​യാ​ണ്. യു.​എ.​ഇ​ക്ക് ഹു​ർ​മു​സ് ഒ​ഴി​വാ​ക്കി ഫു​ജൈ​റ വ​ഴി പൂ​ർ​ത്തി​യാ​ക്കി​യ പൈ​പ് ലൈ​ൻ വ​ഴി പ്ര​തി​ദി​നം 15 ല​ക്ഷം ബാ​ര​ൽ എ​ണ്ണ ക​ട​ത്താ​നാ​വും. സൗ​ദി 1,200 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​തു​വ​ഴി പ്ര​തി​ദി​നം 50 ല​ക്ഷം ബാ​ര​ലും കൊ​ണ്ടു​പോ​കാം. ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും പ്ര​തി​ദി​നം 80 ല​ക്ഷം മു​ത​ൽ ഒ​രു കോ​ടി വ​രെ ബാ​ര​ൽ എ​ണ്ണ ക​ട​ത്തി​ന്റെ കു​റ​വു​ണ്ടാ​കും.

Tags:    
News Summary - Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.