40 കോടി ബാരൽ എണ്ണ കരുതൽ ശേഖരം വിട്ടുനൽകാൻ ഐ.ഇ.എ

ല​ണ്ട​ൻ: ഹു​ർ​മു​സി​ൽ ച​ര​ക്കു​ക​ട​ത്ത് നി​ല​ച്ച​തോ​ടെ സം​ഭ​വി​ച്ച പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ൽ​നി​ന്ന് 40 കോ​ടി ബാ​ര​ൽ എ​ണ്ണ വി​ട്ടു​ന​ൽ​കാ​ൻ അ​ന്താ​രാ​ഷ്ട്ര ഊ​ർ​ജ ഏ​ജ​ൻ​സി തീ​രു​മാ​നം. റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നു​ട​ൻ വി​ട്ടു​ന​ൽ​കി​യ 1.82 കോ​ടി​യു​ടെ ഇ​ര​ട്ടി​​യി​ലേ​റെ​യാ​ണ് തു​ക.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം തി​രി​ച്ച​റി​ഞ്ഞ് അം​ഗ​രാ​ജ്യ​ങ്ങ​ൾ വ​ൻ​ശേ​ഖ​രം വി​ട്ടു​ന​ൽ​കാ​ൻ സ​മ്മ​തി​ച്ച​താ​യി ഏ​ജ​ൻ​സി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ​തി​ഹ് ബി​റോ​ൽ പ​റ​ഞ്ഞു. എ​ണ്ണ ക​യ​റ്റു​മ​തി നി​ല​ച്ച​തോ​ടെ പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഉ​ൽ​പാ​ദ​നം വ​ൻ​തോ​തി​ൽ വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ​ഏ​ജ​ൻ​സി അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ വ​ശം 120 കോ​ടി ബാ​ര​ലി​ലേ​റെ ക​രു​ത​ൽ ശേ​ഖ​ര​മു​ണ്ട്. വ​ൻ​കി​ട വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ൾ വേ​റെ​യും 60 കോ​ടി ക​രു​ത​ലാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - IEA agrees to release 400 million barrels of emergency oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.