ഇ​റാന്‍റെ എ​ണ്ണ ആ​സ്ഥാ​ന​മാ​യ ഖാ​രി​ജ് അമേരിക്ക ആക്രമിക്കാത്തത് എ​ന്തു​കൊ​ണ്ടാ​കും?

തെ​ഹ്റാ​ൻ: ഇ​റാ​ൻ എ​ണ്ണ​യു​ടെ 90 ശ​ത​മാ​ന​വും പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത് ഹു​ർ​മു​സി​ന്റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന ഖാ​രി​ജ് ദ്വീ​പ് വ​ഴി​യാ​ണ്. സ്വാ​ഭാ​വി​ക​മാ​യും ഇ​റാ​ൻ സ​മ്പ​ദ്‍വ്യ​വ​സ്ഥ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഏ​തു സൈ​നി​ക നീ​ക്ക​ത്തി​ലും ആ​ദ്യം ബോം​ബു വീ​ഴേ​ണ്ട​ത് ഇ​വി​ടെ. എ​ന്നാ​ൽ, 5,000ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ൽ ബോം​ബ് വ​ർ​ഷി​ച്ച​തി​നി​ടെ എ​ണ്ണ സം​ഭ​ര​ണി​ക​ളും സം​സ്ക​ര​ണ​ശാ​ല​ക​ളും ത​ക​ർ​ത്ത യു.​എ​സും ഇ​സ്രാ​യേ​ലും ഇ​തു​വ​രെ ഖാ​രി​ജി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല. അ​ത് ഉ​ട​നൊ​ന്നും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​മി​ല്ല.

തെ​ളി​യി​ക്ക​പ്പെ​ട്ട ആ​ഗോ​ള എ​ണ്ണ ശേ​ഖ​ര​ത്തി​ന്റെ 11.8 ശ​ത​മാ​ന​വും സ്വ​ന്ത​മാ​യു​ള്ള ഇ​റാ​ന്റെ എ​ണ്ണ ക​യ​റ്റു​മ​തി​യു​ടെ ആ​സ്ഥാ​ന​മാ​യ ഖാ​രി​ജ് ദ്വീ​പ് ല​ക്ഷ്യ​മി​ട്ടാ​ൽ ആ ​രാ​ജ്യ​ത്തു​നി​ന്നു​ള്ള എ​ണ്ണ ക​യ​റ്റു​മ​തി നി​ല​ക്കും. അ​തോ​ടെ റോ​​ക്ക​റ്റ് ക​ണ​ക്കെ എ​ണ്ണ​വി​ല കു​തി​ക്കു​മെ​ന്നു​റ​പ്പ്. ബാ​ര​ലി​ന് 100 ഡോ​ള​ർ ക​ട​ന്ന എ​ണ്ണ​വി​ല ഒ​റ്റ​യ​ടി​ക്ക് 150 ഡോ​ള​റും പി​ന്നി​ട്ട് കു​തി​ക്കും. നി​ല​വി​ൽ, ഹു​ർ​മു​സ് അ​ട​ച്ച​തി​ൽ പി​ന്നെ ബാ​ര​ലി​ന് 20 ഡോ​ള​റി​ലേ​റെ വ​ർ​ധി​ച്ചി​രു​ന്നു. മൂ​ന്ന​ക്കം ക​ട​ന്ന് മു​ന്നോ​ട്ടു​പോ​കാ​തെ നി​ല​നി​ർ​ത്താ​ൻ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് നേ​രി​ട്ടി​റ​ങ്ങി ക​ഠി​ന​മാ​യി പ​ണി​യെ​ടു​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഇ​റാ​നി​ലെ ര​ണ്ട് എ​ണ്ണ സം​സ്ക​ര​ണ​ശാ​ല​ക​ളി​ലും ര​ണ്ട് എ​ണ്ണ ഡി​പ്പോ​ക​ളി​ലും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​റാ​ൻ ത​ല​സ്ഥാ​ന ന​ഗ​രം ക​റു​ത്ത പു​ക​യി​ൽ മു​ങ്ങി​യ സം​ഭ​വ​ത്തി​നു ശേ​ഷം എ​ണ്ണ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അ​തു​ണ്ടാ​ക്കു​ന്ന ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് നീ​ക്ക​മെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

ഇ​റാ​ൻ തീ​ര​ത്തു​നി​ന്ന് 25 കി​ലോ​മീ​റ്റ​റി​ലേ​റെ അ​ക​ലെ​യു​ള്ള ഖാ​രി​ജ് ദ്വീ​പി​ലാ​ണ് രാ​ജ്യ​ത്തെ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൈ​പ്പു​ക​ളി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​വി​ടെ​വെ​ച്ചാ​ണ് ക​പ്പ​ലു​ക​ളി​ൽ ക​യ​റ്റി​പ്പോ​കു​ന്ന​തും. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ‘അ​മോ​കോ’ സ്ഥാ​പി​ച്ച പൈ​​പ് ലൈ​നു​ക​ൾ 1979ലെ ​വി​പ്ല​വ​കാ​ല​ത്ത് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​റാ​ൻ തീ​ര​ങ്ങ​ളി​ലേ​റെ​യും ക​പ്പ​ലു​ക​ള​ടു​പ്പി​ക്കാ​നാ​വാ​ത്ത​വി​ധം ആ​ഴം കു​റ​ഞ്ഞ​തോ എ​ക്ക​ൽ നി​റ​ഞ്ഞ​തോ ആ​ണെ​ങ്കി​ൽ ഖാ​രി​ജി​ലേ​ത് ആ​ഴം കൂ​ടി​യ​വ​യാ​ണ്. ശ​രാ​ശ​രി 13 ല​ക്ഷം മു​ത​ൽ 16 ല​ക്ഷം വ​രെ എ​ണ്ണ പ്ര​തി​ദി​നം ഇ​വി​ടെ​നി​ന്ന് ക​യ​റ്റി​പ്പോ​കു​ന്നു​ണ്ട്. ഖാ​രി​ജി​ൽ 1.80 കോ​ടി ബാ​ര​ൽ ക​രു​ത​ൽ ​ശേ​ഖ​ര​മാ​യും സൂ​ക്ഷി​ച്ചു​വെ​ച്ചി​ട്ടു​ണ്ട്.

ഖാ​രി​ജ് പി​ടി​ച്ചെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വും യു.​എ​സി​ന് ഇ​ല്ലാ​തി​ല്ല. ഇ​റാ​നി​ൽ ക​ര​സേ​ന നീ​ക്കം ല​ക്ഷ്യ​മി​ടു​ന്ന​താ​യി നേ​ര​ത്തെ യു.​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഹെ​ഗ്സേ​ത്ത് സൂ​ച​ന ന​ൽ​കി​യി​രു​ന്നു. നി​ല​വി​ൽ ഇ​റാ​നി​ൽ​നി​ന്ന് മാ​ത്ര​മ​ല്ല, പ​രി​സ​ര​ത്ത് ഇ​റാ​ഖി​ൽ​നി​ന്ന് പ്ര​തി​ദി​നം 35 ല​ക്ഷം ബാ​ര​ൽ എ​ണ്ണ ക​യ​റ്റു​മ​തി​യും നി​ല​ച്ചു​കി​ട​ക്കു​ക​യാ​ണ്. ഖാ​രി​ജി​നെ ത​ക​ർ​ക്കു​ന്ന​തോ പി​ടി​ച്ച​ട​ക്കു​​ന്ന​തോ ഉ​ണ്ടാ​ക്കാ​വു​ന്ന പ്ര​തി​സ​ന്ധി ആ​ഗോ​ള സ​മ്പ​ദ്‍വ്യ​വ​സ്ഥ​യി​ൽ അ​തി​വേ​ഗം മ​റി​ക​ട​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ആ​ശ​ങ്ക.

Tags:    
News Summary - Could the US Seize Iran's Kharg Island?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.