മുതിർന്ന ഹമാസ് നേതാക്കൾ ഇറാനിൽ; ഖാംനഈയുമായി കൂടിക്കാഴ്ച

തെഹ്റാൻ: മുതിർന്ന ഹമാസ് നേതാക്കൾ തെഹ്റാനിലെത്തി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുമായി കൂടിക്കാഴ്ച നടത്തി. ഹമാസ് നേതാക്കളായ ഖലീൽ അൽ ഹയ്യ, മുഹമ്മദ് ദാർവിഷ്, നിസാർ അവദുല്ല തുടങ്ങിവരാണ് ഖാംനഈയെ കണ്ടത്. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും നിലവിലെ സാഹചര്യങ്ങളും മുന്നേറ്റങ്ങളെയുംകുറിച്ചുള്ള റിപ്പോർട്ട് ഹമാസ് നേതാക്കൾ അദ്ദേഹത്തിന് സമർപ്പിച്ചു.

ഇറാനിലെ ഇസ്‍ലാമിക വിപ്ലവത്തിന്റെ വാർഷികത്തിൽ ആശംസ അറിയിക്കാനാണ് ഹമാസ് നേതാക്കൾ തെഹ്റാനിലെത്തിയതെന്ന് ഇറാന്‍റെ ഔദ്യോഗിക ചാനൽ റിപ്പോർട്ട് ചെയ്തു. അഭിമാനത്തോടെയാണ് സന്ദർശനത്തിന് എത്തിയിരിക്കുന്നതെന്ന് ഖലീൽ അൽ ഹയ്യ ഖാംനഇയോട് പറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.


നിങ്ങൾ സയണിസ്റ്റ് ഭരണകൂടത്തെ തോൽപിച്ചു. സത്യത്തിൽ അത് അമേരിക്കയുടെ തോൽവിയാണ്. ഒരു ലക്ഷ്യവും നേടാൻ നിങ്ങളവരെ അനുവദിച്ചില്ലെന്നും ഖാംനഇൗ ഹമാസ് നേതാക്കളോട് പറഞ്ഞു.

ഫലസ്തീനികളെ ഒഴിപ്പിച്ച് ഗസ്സ പിടിച്ചെടുക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന്‍റെ പിന്നാലെയാണ് തെഹ്റാനിലെ കൂടിക്കാഴ്ച.

Tags:    
News Summary - top Hamas leaders meet Irans supreme leader Ayatollah Ali Khamenei

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.