ആ​ൻ​ഡ്രി കെ​ലി​ൻ

'ഞങ്ങൾ നിഷ്പക്ഷരല്ല, ഇറാനൊപ്പം'- റഷ്യ

മോ​സ്കോ: ഇ​റാ​നി​ലെ യു.​എ​സ്- ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശ​ത്തി​ൽ റ​ഷ്യ നി​ഷ്പ​ക്ഷ​ര​ല്ലെ​ന്നും ഇ​റാ​നൊ​പ്പ​മാ​ണെ​ന്നും ബ്രി​ട്ട​നി​​ലെ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ. ‘‘ഇ​റാ​നോ​ട് മാ​ത്ര​മാ​ണ് ഞ​ങ്ങ​ൾ​ക്ക് എ​ല്ലാ സ​ഹ​താ​പ​വു​മെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാം. അ​വ​ർ ഞ​ങ്ങ​ൾ​ക്ക് അ​യ​ൽ​ക്കാ​രാ​ണ്. ച​രി​ത്ര​പ​ര​മാ​യി ഞ​ങ്ങ​ൾ ന​ല്ല ബ​ന്ധ​ത്തി​ലാ​ണ്. ഇ​തു​വ​രെ​യാ​യി, ഇ​റാ​ൻ ഞ​ങ്ങ​ളോ​ട് സ​ഹാ​യം തേ​ടി​യി​ട്ടി​ല്ല’’- സ്കൈ ​ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​ൻ​ഡ്രി കെ​ലി​ൻ പ​റ​ഞ്ഞു.

ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് എ​വി​ടെ​യു​മി​ല്ലാ​തെ​യാ​യി​രു​ന്നു മ​റു​പ​ടി. ‘‘ഞ​ങ്ങ​ൾ​ക്ക് അ​നു​താ​പം അ​വ​രോ​ട് മാ​ത്ര​മ​ല്ല, പേ​ർ​ഷ്യ​ൻ ക​ട​ലി​ലെ മ​റ്റെ​ല്ലാ രാ​ജ്യ​ങ്ങ​ളോ​ടു​മു​ണ്ട്. ഇ​റാ​നു​ൾ​പ്പെ​ടെ എ​ല്ലാ​വ​രോ​ടും താ​ൽ​പ​ര്യ​വു​മു​ണ്ട്. അ​വി​ടെ ന​ട​ക്കു​ന്ന ഏ​ത് ക​ട​ന്നു​ക​യ​റ്റ​വും അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്ത​ണ​മെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം’’- കെ​ലി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം, യു.എസും ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഇറാന് റഷ്യൻ സഹായം ലഭിച്ചതാ‍യി റിപ്പോർട്ടുണ്ട്. യു.എസ് യുദ്ധക്കപ്പലുകൾ, എയർക്രാഫ്റ്റ് മേഖലയിലുള്ള മറ്റ് ആസ്തികൾ എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ റഷ്യ ഇറാന് കൈമാറിയെന്നാണ് റിപ്പോർട്ട്. യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് വ്യക്തമാക്കി.

റഷ്യയാണ് മുന്നോട്ട് പോകുന്നതിനുള്ള നിർദേശങ്ങൾ ഇറാന് നൽകുന്നത്. ഇതാദ്യമായാണ് റഷ്യ യുദ്ധത്തിൽ ഇടപ്പെട്ടുവെന്നതിന് നേരിട്ടുള്ള തെളിവുകൾ ലഭിക്കുന്നത്. ഇറാനൊപ്പം മിഡിൽ ഈസ്റ്റിൽ ഹിസ്ബുല്ല, ഹൂതികൾ, ഹമാസ് എന്നീ സംഘടനകളുമായി റഷ്യക്ക് സൗഹൃദബന്ധമുണ്ട്. മിലിറ്ററി വിവരങ്ങൾ റഷ്യ ഇറാന് കൈമാറുന്നുണ്ടെന്നാണ് യു.എസ് കണ്ടെത്തൽ. യുദ്ധത്തിൽ റഷ്യൻ ഇടപെടലിനെ കുറിച്ചുള്ള സൂചനകൾ കരോളീന ലാവിറ്റ് നൽകിയിരുന്നു. 

Tags:    
News Summary - We are not neutral, we back Tehran: Russia on Israel-Iran war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.