പ്രതീകാത്മക ചിത്രം

മലേഷ്യൻ വിമാനം കാണാതായി 12 വർഷം; കടലിൽ തെര​ച്ചിൽ തുടരുന്നു

ക്വലാലംപൂർ: മലേഷ്യൻ എയർലൈൻസിന്റെ എം.എച്ച് 370 വിമാനം 239 യാത്രക്കാരുമായി കാണാതായി 12 വർഷങ്ങൾക്ക് ശേഷവും തെരച്ചിൽ തുടരുന്നു. മറൈൻ റോബോട്ടിക്സ് കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റി 2025 മാർച്ചിലും പിന്നീട് ഡിസംബർ -ജനുവരിയിലുമായി ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ട് പരിശോധിച്ചെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രം ഏഴ് കോടി ഡോളർ പ്രതിഫലം എന്നതായിരുന്നു കരാർ വ്യവസ്ഥ. അതുകൊണ്ടുതന്നെ ഓഷ്യൻ ഇൻഫിനിറ്റി കമ്പനിക്ക് ഇതുവരെ പ്രതിഫലമൊന്നും ലഭിച്ചിട്ടില്ല. 2014 മാർച്ച് എട്ടിനാണ് ക്വലാലംപൂരിൽനിന്ന് ബെയ്ജിങ്ങിലേക്ക് പറന്നുയർന്ന ബോയിങ് 777 വിമാനം കാണാതായത്. യാത്രക്കാരിൽ കൂടുതലും ചൈനീസ് പൗരന്മാരായിരുന്നു. ഇതിനിടെ, കാണാതായവരുടെ കുടുംബങ്ങളുടെ സംഘടനയായ വോയ്സ് 370, ഓഷ്യൻ ഇൻഫിനിറ്റിയുടെ കരാർ ദീർഘിപ്പിക്കണമെന്നും മറ്റ് ആഴക്കടൽ പര്യവേക്ഷണ കമ്പനികൾക്കും സമാന അവസരങ്ങൾ നൽകണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Malaysian plane missing for 12 years; search continues at sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.