പോപ് ലിയോ
Posted On
date_range Updated On
date_range വാർത്തകൾ അസ്വസ്ഥപ്പെടുത്തുന്നത്; യുദ്ധം അവസാനിപ്പിക്കണമെന്ന് മാർപ്പാപ്പ
വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിന് തുറന്ന സംഭാഷണങ്ങൾ നടത്തണമെന്ന് പോപ് ലിയോ മാർപ്പാപ്പ ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാർഥനസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനിൽനിന്നും പശ്ചിമേഷ്യയിൽനിന്നാകെയും വരുന്ന വാർത്തകൾ അസ്വസ്ഥപ്പെടുത്തുന്നതാണ്. സംഘർഷം ഭയവും വിദ്വേഷവും പടർത്താനാണ് ഉപകരിക്കുന്നത്. ലെബനാൻ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ സംഘർഷത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. വെടിയൊച്ച നിലക്കാനും തുറന്ന സംഭാഷണങ്ങൾക്കും ജനങ്ങളുടെ ശബ്ദത്തിനും ഇടം ലഭിക്കാനും ദൈവത്തോട് പ്രാർഥിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.