അ​യ​ൽ​രാ​ജ്യ​ങ്ങ​ളോ​ടു​ള്ള ന​ല്ല​നീ​ക്കത്തെ ട്രം​പ് കൊ​ന്നു- ഇ​റാ​ൻ

തെ​ഹ്റാ​ൻ: അ​യ​ൽ​രാ​ജ്യ​ങ്ങ​ളോ​ടു​ള്ള സൗ​ഹൃ​ദ​സ​മീ​പ​ന​വും ന​ല്ല നീ​ക്ക​വും ഒ​ട്ടും സ​മ​യം ന​ൽ​കാ​തെ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് കൊ​ന്നു​ക​ള​ഞ്ഞ​താ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റ​ഗ്ച്ചി. അ​യ​ൽ​ക്കാ​രു​ടെ വ്യോ​മാ​തി​ർ​ത്തി, ഭൂ​പ്ര​ദേ​ശം, ക​ട​ൽ എ​ന്നി​വ​യൊ​ന്നും ഇ​റാ​ൻ ജ​ന​ത​യെ ആ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​വ​ർ​ക്കു​നേ​രെ ആ​ക്ര​മി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​സി​ഡ​ന്റ് മ​സ്ഊ​ദ് പെ​സ​ശ്കി​യാ​ന്റെ പ്ര​തി​ക​ര​ണം.

എ​ന്നാ​ൽ, അ​ത് രാ​ജ്യ​ത്തി​ന്റെ ദൗ​ർ​ബ​ല്യ​മാ​യി ക​ണ്ടു​വെ​ന്നും ശേ​ഷി​യും ഇ​ച്ഛ​യും താ​ൽ​പ​ര്യ​വും ക്ഷ​യി​ച്ചു​വെ​ന്ന് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചു​വെ​ന്നും അ​റ​ഗ്ച്ചി കു​റ്റ​പ്പെ​ടു​ത്തി. ട്രം​പ് പ്ര​ശ്നം ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ ന​മ്മു​ടെ സേ​ന അ​തി​ന് സ​ജ്ജ​മാ​ണെ​ന്നും അ​വ​ർ അ​ത് നേ​ടി​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഞ്ചു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള റെ​ക്കോ​ഡ് ചെ​യ്ത പ്ര​ഖ്യാ​പ​ന​ത്തി​ൽ ഇ​റാ​ൻ പ്ര​സി​ഡ​ന്റ് അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​കി​ല്ലെ​ന്നും ഇ​തു​വ​രെ​യു​ണ്ടാ​യ​തി​ന് മാ​പ്പ് ചോ​ദി​ക്കു​ന്ന​താ​യും അ​റി​യി​ച്ച​ത്. തൊ​ട്ടു​പി​റ​കെ, ഇ​റാ​ൻ ശ​ക്തി ക്ഷ​യി​ച്ചെ​ന്നും സ​മ്പൂ​ർ​ണ കീ​ഴ​ട​ങ്ങ​ല​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നും ട്രം​പ് പ്ര​തി​ക​രി​ച്ചു. തൊ​ട്ടു​പി​റ​കെ യു.​എ.​ഇ​യി​ലെ അ​ൽ​ദ​ഫ്റ വ്യോ​മ​താ​വ​ളം ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണ​വും ന​ട​ത്തി. ഞാ​യ​റാ​ഴ്ച കു​വൈ​ത്ത് സി​റ്റി​യി​ലും ബ​ഹ്റൈ​ൻ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

Tags:    
News Summary - iranian foreign minister abbas araghchi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.