എ​ണ്ണ​വി​ല ബാ​ര​ലി​ന് 150 ഡോ​ള​ർ ക​ട​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ; ആ​ക്ര​മ​ണം ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലേ​ക്ക്

തെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തി​ന്റെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ സൈ​നി​ക ​കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് പ്ര​ധാ​ന​മാ​യി ല​ക്ഷ്യം വെ​ച്ച​തെ​ങ്കി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല ല​ക്ഷ്യ​കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു. തെ​ഹ്റാ​നി​ലെ എ​ണ്ണ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ന് നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​സ്രാ​യേ​ലി​ലെ ഹൈ​ഫ​യി​ലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യെ ഇ​റാ​നും ആ​ക്ര​മി​ച്ചു. ഇ​റാ​നി​ലെ തെ​ഹ്റാ​നി​ലെ​യും അ​ൽ​ബോ​ർ​സി​ലെ​യും നാ​ല് എ​ണ്ണ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്.

നാ​ല് തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​ൻ ഹൈ​ഫ​യി​ലെ ബ​സാ​ൻ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക്ക് നേ​രെ ഖൈ​ബ​ർ ഷെ​കാ​ൻ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​സ്രാ​യേ​ലി​ന് ക​ഴി​ഞ്ഞി​ല്ല. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളെ ആ​ക്ര​മി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന സൈ​നി​ക വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. ത​ങ്ങ​ൾ​ക്ക് നേ​രെ അ​ന്യാ​യ​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ണ്ണ​യെ ആ​യു​ധ​മാ​ക്കു​മെ​ന്ന് ഇ​റാ​ൻ പ്ര​ഖ്യാ​പി​ച്ച​താ​ണ്.

ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ത് ഇ​തി​ന്റെ ഭാ​ഗ​മാ​ണ്. ഇ​ത് ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​ത്ത​നെ ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​ലു​ണ്ട്. ക്രൂ​ഡോ​യി​ൽ വി​ല നി​ല​വി​ൽ ​ബാ​ര​ലി​ന് 90 ഡോ​ള​റാ​ണ്. ഇ​ത് ഏ​താ​നും ദി​വ​സ​ത്തി​ന​കം 100 ഡോ​ള​റാ​കു​മെ​ന്നും ര​ണ്ട് മാ​സ​ത്തോ​ളം യു​ദ്ധം നീ​ണ്ടാ​ൽ 150 ഡോ​ള​റാ​കു​മെ​ന്നാ​ണ് നി​ക്ഷേ​പ ഗ​വേ​ഷ​ണ ക​മ്പ​നി​യാ​യ ഗോ​ൾ​ഡ് മാ​ൻ സാ​ച്സ് വി​ല​യി​രു​ത്തു​ന്ന​ത്.

ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളി​ലെ എ​ണ്ണ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളെ ഇ​റാ​ൻ ആ​ക്ര​മി​ച്ച് തു​ട​ങ്ങി​യാ​ൽ സ്ഥി​തി രൂ​ക്ഷ​മാ​കും. പ്ര​കൃ​തി​വാ​ത​ക​ത്തി​ന്റെ വി​ല​യും ഉ​യ​ർ​ന്ന് തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ര​കൃ​തി​വാ​ത​ക​ത്തി​ന്റെ ല​ഭ്യ​ത​ക്കു​റ​വ് മു​ന്നി​ൽ​ക​ണ്ട് ഇ​ന്ത്യ​യ​ട​ക്കം വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ച്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Oil price forecast to hit $150 per barrel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.