എണ്ണ ടാങ്കർ ആക്രമണം: ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ സജ്ജം –ബെന്നി ഗാൻറ്​സ്​

തെഹ്​റാൻ: അറബിക്കടലിൽ ഒമാൻതീരത്തിനടുത്ത്​ എണ്ണടാങ്കർ മെർസർ സ്​ട്രീറ്റ്​ ആക്രമിക്കപ്പെട്ട സംഭവത്തിൽ സംഘർഷം പുകയവെ, ഇറാനെതിരെ നടപടിക്ക്​ സജ്ജമെന്ന്​ ഇ​​സ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാൻറ്​സ്​. ടാങ്കർ ആക്രമിക്കപ്പെട്ടത്​ അന്താരാഷ്​ട്ര പ്രശ്​നമാണെന്നും ഗാൻറ്​സ്​ വ്യക്തമാക്കി. ഒരു പ്രാദേശിക മാധ്യമത്തിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ ഗാൻറ്​സ്​ ഇക്കാര്യം അറിയിച്ചത്​.

ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നതി​െൻറ കൃത്യമായ തെളിവുകൾ സഖ്യകക്ഷികൾക്ക്​ കൈമാറുമെന്നും കൂടുതൽ വിശദീകരണം നൽകാതെ ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ടാങ്കറി​നു നേരെയുണ്ടായ ​ഡ്രോൺ ആ​ക്രമണത്തിൽ ബ്രിട്ടീഷ്​ സുരക്ഷ കമാൻഡറും റുമേനിയൻ നാവികനും കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിനു പിറകെ, യു. എസും ബ്രിട്ടനും നാറ്റോയും യൂറോപ്യൻ യൂനിയനും ഇറാനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച ഇറാൻ മറ്റ്​ രാജ്യങ്ങളും സ്​ഥാപിത താൽപര്യങ്ങൾക്കനുസരിച്ച്​ നീങ്ങുകയാണെങ്കിൽ അനുരഞ്​ജനത്തി​െൻറ പാത വിടുമെന്നും മുന്നറിയിപ്പുനൽകിയിരുന്നു. ഇറാൻ ഇസ്രായേലിന്​ ഏറ്റവും വെല്ലുവിളി സൃഷ്​ടിക്കുന്ന രാജ്യമാണ്​. പ്രാദേശിക-ആഗോള സുരക്ഷക്കും വലിയ വെല്ലുവിളിയാണെന്നും ഗാൻറ്​സ്​ അവകാശപ്പെട്ടു. ഇതെ കുറിച്ച്​ ഇറാൻ പ്രതികരിച്ചിട്ടില്ല.

ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം

മേഖലയിൽ സംഘർഷം പുകയുന്നതിനിടെ, അയൽരാജ്യമായ ലബനാനിലെ ഹിസ്​ബുല്ലയുടെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്​ അതിർത്തിയിൽ ഇസ്രായേൽ വ്യോമാക്രമണം ശക്​തമാക്കി. വ്യാഴാഴ്​ച പുലർച്ചെ ലബനാനിൽ നിന്ന്​ ഇ​സ്രായേലിലേക്ക്​ റോക്കറ്റാക്രമണം നടന്നതായി വ്യോമസേന ട്വീറ്റ്​ ചെയ്​തു. ഏഴു വർഷത്തിനു ശേഷം ആദ്യമായാണ്​ ഇസ്രായേൽ ലബനാനിൽ വ്യോമാക്രമണം നടത്തുന്നത്​. റോക്കറ്റാക്രമണത്തിനു മറുപടിയായാണ്​ ഹിസ്​ബ്​ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച്​ വ്യോമാക്രമണം നടത്തിയതെന്നും ഇസ്രായേൽ വ്യക്തമാക്കി.

ലബനാനിലെ ഫലസ്​തീൻ ഘടകമാണ്​​ റോക്കറ്റാക്രമണത്തിന്​ പിന്നിലെന്നാണ്​ ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാൻറ്​സി​െൻറ വാദം. ഗസ്സയിലെ ഹമാസി​െൻറയും സിറിയയിലെ ഇറാ​െൻറയും കേ​ന്ദ്രങ്ങൾ ലക്ഷ്യമിട്ട്​ ഇസ്രായേൽ വ്യോമാക്രമണം പതിവാണ്​. എന്നാൽ 2014നുശേഷം ആദ്യമായാണ്​ ലബനാനിൽ ആക്രമണം നടത്തുന്നത്​.

അതിർത്തിയിൽ നിന്ന്​ 11 കി.മീ അകലെയുള്ള മഹ്​മൂദിയ നഗരത്തിൽ രണ്ടു​തവണ വ്യോമാക്രമണം നടത്തിയത്​ ഹിസ്​ബുല്ലയും സ്​ഥിരീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - Oil tanker attack: Israel ready to attack Iran - Benny Gants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.