തെഹ്റാൻ: എണ്ണ ൈപപ്പ്ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്. പെട്രോളിയം മന്ത്രാലയത്തിന്റെ ഷാന ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
ഇലാം പ്രവിശ്യയിലുള്ള നാഷനൽ ഇറാൻ ഓയിൽ കമ്പനിയുടെ സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ചെഷ്മെ ഖോഷിൽ നിന്ന് അഹ്വാസിലേക്കുള്ള 20 ഇഞ്ച് പൈപ്ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. തീപിടിത്തം നിയന്ത്രണത്തിന് വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
അമേരിക്കയുടെ ഉപരോധം നിലനിൽക്കുന്നതിനാൽ യന്ത്രസാമഗ്രികളുടെ ഇറക്കുമതി ദുഷ്കരമായതിനാൽ ഇറാനിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവാണ്. ഇസ്രയേലുമായുള്ള സംഘർഷ സാധ്യതയുള്ളതിനാൽ ചാരസംഘടനയായ െമാസാദ് അടക്കമുള്ളവരാണ് ഈ അപകടങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.