പാരിസ്: ഇന്ധന വിലവർധനക്കെതിരായ സമരത്തിനു മുന്നിൽ ഫ്രഞ്ച് സർക്കാർ മുട്ടുമടക്കി. ജനുവരി ഒന്നുമുതൽ ഇന്ധനവില കുറക്കാൻ സർക്കാർ ധാരണയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. നവംബർ 17 മുതലാണ് ഫ്രാൻസിൽ ഇന്ധന വിലവർധനക്കെതിരെ സമരം തുടങ്ങിയത്. സമാധാനപരമായി തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമാസക്തമായി. 80 വയസ്സുള്ള സ്ത്രീയുൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും നാനൂറിലേറെ പേർ അറസ്റ്റിലാവുകയും ചെയ്തു.
സമരം അടിച്ചമർത്താൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെ കുറിച്ചുപോലും സർക്കാർ ആലോചിച്ചു. ജനഹിതമല്ലാത്ത ഭരണപരിഷ്കാരങ്ങൾ നടപ്പാക്കിയതുമൂലം ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ ജനസമ്മതി കുത്തനെ താഴ്ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.