പ്രതീകാത്മക ചിത്രം

ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിന് സമീപം ഡ്രോൺ

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിൽ യുഎസ് നിയന്ത്രിത സൈനിക കേന്ദ്രത്തിന് സമീപം ഡ്രോൺ. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ സൈനിക കേന്ദ്രമായ വിക്ടോറിയ ബേസിനടുത്തേക്കാണ് ഡ്രോൺ എത്തിയത്.

ഇറാഖി വ്യോമ പ്രതിരോധ സേന ഇത് വെടിവച്ചിട്ടതായി സുരക്ഷാ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. നേരത്തെ ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ ഈ താവളത്തെ ലക്ഷ്യമിട്ടിരുന്നു.

അതിനിടെ, അമേരിക്കയുടെയും ഇസ്രായേലിന്റെയും 200ലധികം കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തങ്ങൾ ഇതിനകം ആക്രമിച്ചതായി ഇറാൻ ഇസ്‍ലാമിക് റെവല്യൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു. അമേരിക്കക്കും ഇസ്രായേലിനുമെതിരെ കുറഞ്ഞത് ആറ് മാസത്തേക്കുകൂടി തീവ്രയുദ്ധം തുടരാനുള്ള ആയുധശേഖരം കൈവശമുണ്ട്. ഇറാന്റെ സായുധസേനക്ക് ഒരു തുറന്ന യുദ്ധം തുടരാൻ തക്കമുള്ള എല്ലാ സൈനിക സംവിധാനങ്ങളും നിലവിൽ ഉപകരണങ്ങളും സജീവമാണെന്ന് റെവല്യൂഷനറി ഗാർഡ്‌സ് വക്താവ് അലി മുഹമ്മദ് നൈനി പറഞ്ഞു.

ഇതുവരെയുള്ള ആക്രമണങ്ങൾ തങ്ങളുടെ യഥാർഥ സൈനികശേഷിയുടെ ചെറിയൊരു അംശം മാത്രമാണെന്നും സംഘർഷം തുടരുകയാണെങ്കിൽ പുതിയ തന്ത്രപ്രധാനമായ ആയുധങ്ങളും കൂടുതൽ ശക്തമായ ആക്രമണങ്ങളും ഉണ്ടായേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. 

Tags:    
News Summary - Drone intercepted near US-operated base at Baghdad airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.