ബെയ് ലു കൊടുങ്കാറ്റ്: ചൈനയിൽ വൻ മണ്ണിടിച്ചിൽ

ഫുജിയാൻ: ബെയ് ലു കൊടുങ്കാറ്റിൽ ചൈനയിൽ വൻതോതിൽ മണ്ണിടിച്ചിൽ. ചൈനയിലെ ഫുജിയാനിലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ അറിയിച്ചു.

കൊടുങ്കാറ്റിന് മുന്നോടിയായി 14,000 പേരെ മാറ്റിതാമസിപ്പിക്കുകയും 10,000 കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 149 കടൽ തീരങ്ങളിലുള്ള 1318 നിർമാണ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവെച്ചിരുന്നു.

കൊടുങ്കാറ്റിനെ തുടർന്ന് കനത്ത മഴ കണക്കിലെടുത്ത് തെക്കൻ ചൈനയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.

ബെയ് ലു കൊടുങ്കാറ്റിൽ തായ് വാനിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. 350 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

Tags:    
News Summary - typhoon Bailu: Heavy Landslide in China -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.