ബൈരതി ബസവരാജ്
ബംഗളൂരു: മുൻ മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ ബൈരതി ബസവരാജിനെ വ്യാഴാഴ്ച ബംഗളൂരു വിമാനത്താവളത്തിൽനിന്ന് ദേവനഹള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുണ്ടാസംഘത്തലവൻ ബിക്ലു ശിവ എന്ന ശിവകുമാറിനെ കൊലപ്പെടുത്തിയ കേസിൽ എം.എൽ.എ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നിരസിച്ചതിനെ തുടർന്നാണ് അറസ്റ്റ്. കെ.ആർ പുര എം.എൽ.എയായ അദ്ദേഹം കൊലക്കേസിൽ അഞ്ചാം പ്രതിയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ ബിസിനസ് വൈരാഗ്യത്തെ തുടർന്ന് ജൂലൈ 15ന് രാത്രിയാണ് കൊല നടന്നത്.
നേരത്തേ കർണാടക ഹൈകോടതി അനുവദിച്ച ഇടക്കാല ജാമ്യം ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. കേസ് അന്വേഷിക്കുന്ന സി.ഐ.ഡി പൊലീസ് ബുധനാഴ്ച എം.എൽ.എക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിദേശത്ത് കടക്കാതിരിക്കാൻ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.