ഡി.കെ. ശിവകുമാർ
ബംഗളൂരു: കർണാടകയിൽ പുതുതായി ചുമതലയേറ്റ മന്ത്രിമാർക്കുള്ള വകുപ്പു വിഭജനം നിയമസഭാ സമ്മേളനത്തിൽ പൂർത്തിയാകുമെന്നും ഒഴിവുള്ള മന്ത്രി സ്ഥാനങ്ങൾ നികത്തുന്നത് സംബന്ധിച്ച് സെഷനുശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. മാലൂരിൽ നടന്ന സാധന സംഭ്രമ പരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി സന്ദർശന വേളയിൽ കോൺഗ്രസ് നേതൃത്വവുമായി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായി ശിവകുമാർ പറഞ്ഞു. പ്രതിപക്ഷ പാർട്ടി തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടിയാണ് പ്രക്ഷോഭം നടത്തുന്നതെന്ന് ശിവകുമാർ ആരോപിച്ചു. മുൻ ഭരണകൂടം ആരംഭിച്ച പദ്ധതികൾ തുടരുക മാത്രമാണ് കോൺഗ്രസ് ചെയ്തത്. നൈസ്, ബിഡദി പദ്ധതികൾക്കായി കരാറുകളിൽ ഒപ്പുവെച്ചത് ആരാണ് എന്ന് അദ്ദേഹം ചോദിച്ചു.
മുന്‍ സര്‍ക്കാര്‍ കർഷകർക്ക് 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തിരുന്നത്. എങ്കില്‍ കോൺഗ്രസ് രണ്ട് കോടി മുതൽ മൂന്ന് കോടി രൂപ വരെ നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചതായി ശിവകുമാർ പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങൾക്കായി പ്രാദേശിക കർഷകർക്ക് പകരം മണ്ഡലത്തിന് പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകരെ കൊണ്ടുവരികയാണ്. എങ്കിലും പ്രതിഷേധങ്ങൾ നടത്തുന്നത് ജനാധിപത്യ അവകാശമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.