പ്രതീകാത്മക ചിത്രം

ത​മി​ഴ്‌​നാ​ടി​ന് വെ​ള്ളം വി​ട്ടു​കൊ​ടു​ക്കാ​ൻ ക​ർ​ണാ​ട​ക​ക്ക് സി.​ഡ​ബ്ല്യു.​എം.​എ ഉ​ത്ത​ര​വ്

ബം​ഗ​ളൂ​രു: ആ​ഗ​സ്റ്റ് 12 ന് ​രാ​വി​ലെ എ​ട്ടു മ​ണി മു​ത​ൽ അ​ടു​ത്ത 15 ദി​വ​സ​ത്തേ​ക്ക് ബി​ലി​ഗു​ണ്ട്ലു​വി​ൽ നി​ന്ന് പ്ര​തി​ദി​നം 12,000 ക്യു​സെ​ക്സ് വെ​ള്ളം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കാ​ൻ കാ​വേ​രി ജ​ല മാ​നേ​ജ്‌​മെ​ന്‍റ് അ​തോ​റി​റ്റി (സി.​ഡ​ബ്ല്യു.​എം.​എ) ക​ർ​ണാ​ട​ക​യോ​ട് നി​ർ​ദേ​ശി​ച്ചു.​ ആ​ഗ​സ്റ്റ് 11 ന് ​ന​ട​ന്ന സി.​ഡ​ബ്ല്യു.​എം.​എ​യു​ടെ 55ാമ​ത് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കാ​വേ​രി ജ​ല നി​യ​ന്ത്ര​ണ സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ൾ അ​തോ​റി​റ്റി ശ​രി​വെ​ക്കു​ക​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ക​ടു​ത്ത ജ​ല​വൈ​ദ്യു​തി പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി​യ ക​ർ​ണാ​ട​ക നാ​ല് കാ​വേ​രി ജ​ല​സം​ഭ​ര​ണി​ക​ളാ​യ കെ.​ആ​ർ.​എ​സ്, ക​ബി​നി, ഹേ​മാ​വ​തി, ഹാ​ര​ങ്കി എ​ന്നി​വ​യി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് 30 വ​ർ​ഷ​ത്തെ ശ​രാ​ശ​രി​യേ​ക്കാ​ൾ 47 ശ​ത​മാ​നം കു​റ​വാ​ണെ​ന്നും 77.746 ടി.​എം.​സി ആ​ണെ​ന്നും നീ​രൊ​ഴു​ക്ക് കു​റ​യു​ന്നു​വെ​ന്നും സി.​ഡ​ബ്ല്യു.​എം.​എ​യെ അ​റി​യി​ച്ചു.

ബി​ലി​ഗു​ണ്ട്ലു​വി​ൽ 52,500 ക്യു​സെ​ക്സ് വെ​ള്ളം ഉ​ണ്ടെ​ന്നും മ​ഴ​ക്കു​റ​വും സം​ഭ​ര​ണ​ശേ​ഷി കു​റ​വും കാ​ര​ണം കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു​വി​ടാ​ൻ സാ​ധ്യ​ത​യി​ല്ല എ​ന്നും സം​സ്ഥാ​നം വാ​ദി​ച്ചു. കു​ടി​വെ​ള്ള​ത്തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഖാ​രി​ഫ് കൃ​ഷി​ക്കും വെ​ള്ളം സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ക​ർ​ണാ​ട​ക പ​റ​ഞ്ഞു. സി.​ഡ​ബ്ല്യു.​ആ​ർ.​സി​യു​ടെ 12,000 ക്യു​സെ​ക് ഓ​ർ​ഡ​ർ 10,000 ക്യു​സെ​ക് ആ​യി കു​റ​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക സി.​ഡ​ബ്ല്യു.​എം.​എ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു വ​ർ​ഷ​ത്തെ കു​ടി​വെ​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വെ​ള്ളം ക​രു​തി​വെ​ക്കു​മെ​ന്ന ക​ർ​ണാ​ട​ക​യു​ടെ അ​വ​കാ​ശ​വാ​ദം ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ ന്ന് ​ത​മി​ഴ്‌​നാ​ട് വാ​ദി​ച്ചു.

കെ.​ആ​ർ.​എ​സി​ൽ​നി​ന്നും ക​ബ​നി​യി​ൽ നി​ന്നു​മു​ള്ള ജ​ല​വി​ത​ര​ണം നി​യ​ന്ത്രി​ക്കാ​നും 2026 ആ​ഗ​സ്റ്റ് 31-ന​കം ബി​ലി​ഗു​ണ്ട്ലു​വി​ൽ ആ​കെ 37 ടി.​എം.​സി. വെ​ള്ളം ഉ​റ​പ്പാ​ക്കാ​നും ക​ർ​ണാ​ട​ക​യോ​ട് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ത​മി​ഴ്‌​നാ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ണാ​ട​ക​യു​ടെ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചു​കൊ​ണ്ട് സി.​ഡ​ബ്ല്യു.​ആ​ർ.​സി തീ​രു​മാ​നം ശ​രി​വെ​ച്ചു​കൊ​ണ്ടാ​ണ് സി.​ഡ​ബ്ല്യു.​എം.​എ ഉ​ത്ത​ര​വി​ട്ട​ത്.

ക​ർ​ണാ​ട​ക​യി​ലെ കാ​വേ​രി ന​ദീ​ത​ട ജി​ല്ല​ക​ളി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ഉ​ത്ത​ര​വ് കാ​ര​ണ​മാ​കും. ദു​രി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ത​മി​ഴ്‌​നാ​ടി​ന് വെ​ള്ളം വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന് ക​ർ​ഷ​ക​രും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഇ​തി​ന​കം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടു​ത​ൽ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​ൺ​സൂ​ൺ, അ​വ​സാ​ന സീ​സ​ണി​ലെ സം​ഭ​ര​ണ​ശേ​ഷി എ​ന്നി​വ നി​രീ​ക്ഷി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - ത​മി​ഴ്‌​നാ​ടി​ന് വെ​ള്ളം വി​ട്ടു​കൊ​ടു​ക്കാ​ൻ ക​ർ​ണാ​ട​ക​ക്ക് സി.​ഡ​ബ്ല്യു.​എം.​എ ഉ​ത്ത​ര​വ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.