ഡി.കെ. ശിവകുമാർ
ബംഗളൂരു: കർണാടകയുടെ വളർച്ചയിൽ യുവാക്കള്‍ നിർണായക പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പുതുതലമുറയെ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് ഒരു പ്രമുഖ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്യാര്‍ഥി കാലഘട്ടത്തെ സ്മരിച്ചുകൊണ്ട് 'യങ് കർണാടക, ന്യൂ ഇന്ത്യ' എന്ന ലേഖനത്തിലാണ് ഡി.കെ. ശിവകുമാർ തന്റെ കാഴ്ചപ്പാട് ശിവകുമാർ വിശദീകരിച്ചത്.
സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവിയുടെ പിന്നിലെ പ്രേരകശക്തിയായി യുവമനസ്സുകളെ രൂപപ്പെടുത്തിയെടുക്കണം. നേതൃത്വപരമായ വഴികൾ തുറക്കേണ്ടതിന്റെയും വരും തലമുറക്ക് ശക്തമായ അവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. നമ്മുടെ യുവ വിദ്യാര്‍ഥികളുടെ കണ്ണുകളില്‍ ഭാവി മാത്രമല്ല സ്വന്തം ഭൂതകാലവും കൂടിയാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുവജന നേതൃത്വം ശക്തിപ്പെടുത്തുന്നതിനും നൈപുണ്യ വികസനം വികസിപ്പിക്കുന്നതിനും, യുവ അഭിലാഷങ്ങൾ യഥാർത്ഥ നേട്ടങ്ങളായി മാറാൻ കഴിയുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുമുള്ള പ്രതിബദ്ധത സംസ്ഥാനത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരിക്കല്‍ വലിയ സ്വപ്നങ്ങളുമായി ആൾക്കൂട്ടത്തിൽ നിൽക്കുന്ന ഒരു യുവ വിദ്യാര്‍ഥിയായിരുന്നു താന്‍. ഇന്ന് മുഖ്യമന്ത്രി എന്ന നിലയിൽ യുവാക്കള്‍ക്കായി നേതൃത്വത്തിന്റെ വാതിലുകൾ തുറക്കുകയാണ്. കർണാടകയുടെ നേട്ടം ഇന്ത്യയുടെ നേട്ടമാണ്. ഓരോ യുവാവും സംസ്ഥാനത്തിന്റെ ഭാവി പ്രകാശിപ്പിക്കുന്ന ഒരു വിളക്കായി മാറണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.