മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ
ബംഗളൂരു: മന്ത്രിസഭാ വികസനത്തിന് ശേഷം തന്റെ പിതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ മാറ്റിനിർത്തിയെന്ന റിപ്പോർട്ടുകൾ നഗരവികസന മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ നിഷേധിച്ചു. മന്ത്രിസഭാ വികസനത്തിന് മുമ്പ് സിദ്ധരാമയ്യയുമായി കൂടിയാലോചിച്ചിരുന്നു. മന്ത്രി സ്ഥാനങ്ങൾക്കായി അദ്ദേഹം ശിപാർശ ചെയ്ത നേതാക്കളുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നുവെന്നും വിജയപുരയിൽ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവർത്തകരോട് യതീന്ദ്ര പറഞ്ഞു.
മന്ത്രി സഭാ വികസനത്തില്‍ സിദ്ധരാമയ്യക്ക് അതൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി ചുമതലയേറ്റ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിഷയം കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച ചെയ്യുമെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയുടെ ജന്മദിനത്തിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. നിരവധി അനുയായികളും പാർട്ടി നേതാക്കളും അദ്ദേഹത്തെ സന്ദർശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വനിതാ മന്ത്രിയെ നിയമസഭയില്‍ ഉൾപ്പെടുത്തുന്ന കാര്യം കോൺഗ്രസ് ഹൈക്കമാൻഡ് പരിഗണിച്ചു വരികയാണ് സ്ഥാനാർത്ഥിയെ ഉടൻ തീരുമാനിക്കുമെന്നും യതീന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.