ബിഡദി ടൗൺഷിപ്പ് ഭൂമി ഏറ്റെടുക്കലിനെതിരെ ജെ.ഡി.എസ് നടത്തിയ മാർച്ചിൽനിന്ന്
ബംഗളൂരു: ബംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിക്ക് സമീപം ജി.ബി.ഐ.ടി പദ്ധതിക്കായി കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ജെ.ഡി.എസ് മാര്‍ച്ചില്‍ സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ എച്.ച്ഡി ദേവഗൗഡ പാർട്ടിയുടെ മാർച്ചിൽ പങ്കെടുത്തു. സഖ്യകക്ഷിയായ ബി.ജെ.പിയുടെ പിന്തുണയോടെ ജെ.ഡി.എസ് യുവജന വിഭാഗം പ്രസിഡന്റ് നിഖിൽ കുമാരസ്വാമി നയിക്കുന്ന മാർച്ച് ബിഡാദിക്കടുത്തുള്ള ബൈരമംഗലയിൽ നിന്ന് ആരംഭിച്ച് ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്ക് വരെയാണ്.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മാർച്ച് ഞായറാഴ്ച ബൈരമംഗലയിൽ ജെ.ഡി.എസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോകയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ബിഡദിയിലെ ബി.ജി.എസ് സർക്കിളിൽ ആരംഭിച്ച മാർച്ചിന്റെ രണ്ടാം ദിവസത്തിലാണ് ദേവഗൗഡ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.