ബംഗളൂരു: പ്രത്യേക തീവ്ര പുനരവലോകന പ്രക്രിയയുടെ (എസ്.ഐ.ആര്) ഭാഗമായി എണ്ണൽ ഫോമുകളുടെ ഡിജിറ്റലൈസേഷൻ 100 ശതമാനം പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 5,54,32,314 ആണ്. ഇതിൽ 1,09,13,776 (19.69 ശതമാനം) വോട്ടർമാരെ കണ്ടെത്താനാകത്തവര്, താമസം മറിയവര്, മരിച്ചവര്‍, ഡ്യൂപ്ലിക്കേറ്റ്, മറ്റുള്ളവർ എന്നിങ്ങനെ രേഖപ്പെടുത്തി. ബാക്കിയുള്ള 4,45,18,538 പേരുടെ ഫോമുകളിൽ വോട്ടർമാർ ഒപ്പിട്ട് ബൂത്ത് ലെവൽ ഓഫിസർമാർ സ്വീകരിച്ചു.
ആകെയുള്ള മറ്റുള്ളവര്‍ എന്ന വിഭാഗത്തില്‍ 15,65,838 (2.82 ശതമാനം) വോട്ടർമാരെ കണ്ടെത്താനാകാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 65,85,791 (11.88ശതമാനം) പേർ സ്ഥിരമായി സ്ഥലംമാറ്റപ്പെട്ടവര്‍, 16,35,759 (2.95 ശതമാനം) പേർ മരിച്ചവര്‍, 6,92,272 (1.26 ശതമാനം) പേർ ഡ്യൂപ്ലിക്കേറ്റ്, 4,27,119 (0.77 ശതമാനം) പേർ ഫോമുകളിൽ ഒപ്പിടാൻ തയ്യാറാകാത്തവര്‍ എന്നിങ്ങനെ രേഖപ്പെടുത്തി. മാപ്പിങ് ഇല്ലാത്ത വിഭാഗത്തിൽ 33,61,876 (6.06 ശതമാനം) വോട്ടർമാരെയും, സ്വയം മാപ്പ് ചെയ്ത വിഭാഗത്തിൽ 1,76,68,045 (31.87 ശതമാനം) പേരെയും, കുടുംബാംഗങ്ങളുടെയും സന്തതികളുടെയും വിവരങ്ങൾ ബന്ധിപ്പിക്കുന്ന പ്രക്രിയ വിഭാഗത്തിൽ 2,34,54,791 (42.31ശതമാനം)) പേരെയും രേഖപ്പെടുത്തിയിട്ടുണ്ട്.
മൊത്തം 7,05,062 വോട്ടർമാർ എണ്ണൽ ഫോമുകൾ സമർപ്പിച്ചിരുന്നു. ഇതിൽ 9,000 ഫോമുകൾ ബി.എൽ.ഒമാർ ഇതുവരെ പരിശോധിച്ചിട്ടില്ല. ഇതിൽ ഹാജരാകാത്തവർ/ കണ്ടെത്താനാകാത്തവർ, സ്ഥിരമായി സ്ഥലംമാറ്റപ്പെട്ടവർ എന്നിവ ഉൾപ്പെടും. എസ്.ഐ.ആർ ഡാറ്റ പങ്കിടാൻ കഴിയാത്തവർക്കും നോ മാപ്പിങ് വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും അടുത്ത ഘട്ടത്തിൽ നോട്ടീസ് അയക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയതും അപ്ലോഡ് ചെയ്തതുമായ ആളുകളുടെ വിവരങ്ങള്‍ ആഗസ്റ്റ് 17 വരെ പരിശോധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.