ഡി.​കെ. ശി​വ​കു​മാ​ർ

ബി​ഡ​ദി ടൗ​ൺ​ഷി​പ്പ് പ​ദ്ധ​തി; ക​ർ​ഷ​ക​ർ​ക്ക് മൂ​ന്നു കോ​ടി വാ​ഗ്ദാ​നം ചെ​യ്ത് മുഖ്യമന്ത്രി

ബം​ഗ​ളൂ​രു: ബി​ഡ​ദി ടൗ​ൺ​ഷി​പ്പ് പ​ദ്ധ​തി​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഏ​ക്ക​റി​ന് മൂ​ന്നു കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ പ്ര​ഖ്യാ​പി​ച്ചു.

പ​ദ്ധ​തി​ക്കാ​യി ഭൂ​മി വി​ട്ടു​കൊ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഭൂ​മി​യു​ടെ വി​ല ന​ൽ​കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഏ​ക്ക​റി​ന് 25 ല​ക്ഷം രൂ​പ​യാ​ണ് മു​ൻ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​ർ ഏ​ക്ക​റി​ന് മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ ന​ൽ​കു​മെ​ന്നും പ​ണം ആ​വ​ശ്യ​മി​ല്ലാ​ത്ത ക​ർ​ഷ​ക​ർ​ക്ക് 50 ശ​ത​മാ​നം വി​ക​സി​ത ഭൂ​മി ന​ല്‍കു​ക​യും ചെ​യ്യും.

ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത​വ​രെ നി​ർ​ബ​ന്ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ല്‍ കു​റി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി അ​നി​ശ്ചി​താ​വ​സ്ഥ​യി​ല്‍ തു​ട​രു​ന്ന ബി​ഡ​ദി ടൗ​ൺ​ഷി​പ്പ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ക​യാ​ണ്. ന​ല്ല റോ​ഡു​ക​ൾ, മെ​ട്രോ സൗ​ക​ര്യം, സ്പോ​ർ​ട്സ് ഗ്രൗ​ണ്ട്, പാ​ർ​പ്പി​ടം, പാ​ർ​ക്കു​ക​ൾ എ​ന്നി​വ പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടും. യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ക​ർ​ഷ​ക​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ജീ​വി​തം ന​ൽ​കു​ക​യും ചെ​യ്യും.

പ​ദ്ധ​തി​യി​ലൂ​ടെ ബം​ഗ​ളൂ​രു സൗ​ത്ത് ജി​ല്ല​ക്ക് പു​തി​യൊ​രു മു​ഖം ന​ൽ​കു​മെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​നും പ​ദ​യാ​ത്ര​ക​ൾ ന​ട​ത്താ​നും എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​ര്‍ അ​ത് തു​ട​ര​ട്ടെ അ​വ​ർ എ​വി​ടെ വേ​ണ​മെ​ങ്കി​ലും പ​രാ​തി ന​ൽ​ക​ട്ടെ. സ​മ​യം വ​രു​മ്പോ​ൾ എ​ല്ലാ​ത്തി​നും മ​റു​പ​ടി ന​ൽ​കു​മെ​ന്ന് ജെ.​ഡി.​എ​സ്, ബി.​ജെ.​പി എ​ന്നീ സം​ഘ​ട​ന​ക​ള്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ​ക്കു​റി​ച്ച് ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - ബി​ഡ​ദി ടൗ​ൺ​ഷി​പ്പ് പ​ദ്ധ​തി; ക​ർ​ഷ​ക​ർ​ക്ക് മൂ​ന്നു കോ​ടി വാ​ഗ്ദാ​നം ചെ​യ്ത് മുഖ്യമന്ത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.