പ്രതീകാത്മക ചിത്രം

50 കോ​ടി രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള ഹോ​ട്ട​ലു​ക​ളിൽ ഭ​ക്ഷ്യ​സു​ര​ക്ഷ പ​രി​ശോ​ധ​ന തു​ട​രു​ന്നു

ബം​ഗ​ളൂ​രു: 50 കോ​ടി രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള ഹോ​ട്ട​ലു​ക​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ, ഭ​ര​ണ വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ൽ ഉ​ള്‍പ്പെ​ടു​ത്തി​യ​തോ​ടെ വ​രും ദി​വ​സ​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ കൂ​ടു​ത​ൽ ത്രീ ​സ്റ്റാ​ർ, ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ല്‍ കൂ​ടി ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​രും. 2026 ഏ​പ്രി​ലി​ലാ​ണ് ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ) ലൈ​സ​ൻ​സി​ങ് ബ്രാ​ക്ക​റ്റ് പ​രി​ഷ്ക​രി​ച്ച​ത്.

ഇ​തോ​ടെ സം​സ്ഥാ​ന ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ഔ​ട്ട്ലെ​റ്റു​ക​ളു​ടെ വാ​ർ​ഷി​ക വി​റ്റു​വ​ര​വ് 20 കോ​ടി രൂ​പ​യി​ൽ നി​ന്ന് 50 കോ​ടി രൂ​പ​യാ​യി മാ​റ്റി. 50 കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള ഹോ​ട്ട​ലു​ക​ളു​ടെ​യും റെ​സ്റ്റോ​റ​ന്‍റു​ക​ളു​ടെ​യും ലൈ​സ​ൻ​സി​ങ് ഇ​പ്പോ​ൾ എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ​യാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്.

റെ​യ്ഡു​ക​ള്‍ ഇ​തി​ന് മു​മ്പും ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ള്‍ വി​പു​ല​മാ​യ തോ​തി​ല്‍ ന​ട​ത്തു​ന്നു​വെ​ന്നും ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷ, മ​രു​ന്ന് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വ​കു​പ്പ് ക​മ്മീ​ഷ​ണ​ർ കെ. ​ശ്രീ​നി​വാ​സ് പ​റ​ഞ്ഞു. റെ​യ്ഡ് ചെ​യ്ത ഹോ​ട്ട​ൽ അ​ടു​ക്ക​ള​ക​ൾ ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷം ഒ​രു ആ​ഴ്ച​യ്ക്കു​ള്ളി​ൽ നോ​ട്ടീ​സു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും

ചി​ല റെ​സ്റ്റോ​റ​ന്‍റു​ക​ൾ നോ​ട്ടീ​സു​ക​ൾ​ക്ക് മ​റു​പ​ടി ന​ല്‍കി തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യ​രു​തെ​ന്ന് എ​ല്ലാ ഹോ​ട്ട​ലു​ട​മ​ക​ൾ​ക്കും ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രി യു.​ടി. ഖാ​ദ​ർ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ആ​ഗ​സ്റ്റ് ഏ​ഴു മു​ത​ല്‍ ഒ​മ്പ​ത് വ​രെ​യു​ള്ള മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി 60 ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ നി​ന്നും 77 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

ക​ർ​ണാ​ട​ക ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ 30 സം​ഘ​ങ്ങ​ളാ​യി വി​ന്യ​സി​സി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ത്രീ-​സ്റ്റാ​ർ, ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ള്‍ , ഭ​ക്ഷ​ണ സം​ഭ​ര​ണ ​​സൗ​ക​ര്യ​ങ്ങ​ൾ, പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വെ​യ​ർ​ഹൗ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, വൃ​ത്തി​ഹീ​ന​മാ​യ അ​ടു​ക്ക​ള എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

640 കി​ലോ ആ​ട്ടി​റ​ച്ചി, കോ​ഴി, മ​ത്സ്യം, 276 കി​ലോ ചീ​ഞ്ഞ​തോ പൂ​പ്പ​ൽ ബാ​ധി​ച്ച​തോ ആ​യ പ​ച്ച​ക്ക​റി​ക​ൾ, 45 ലി​റ്റ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ലും തൈ​രും, 12 കി​ലോ ബേ​ക്ക​റി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, 67 കി​ലോ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ധാ​ന്യ​ങ്ങ​ളും മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും, 49 ലി​റ്റ​ർ ഉ​പ​യോ​ഗി​ച്ച പാ​ച​ക എ​ണ്ണ എ​ന്നി​വ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത​ത്. കെ.‌​എ​ഫ്‌.​സി, മ​ക്‌​ഡൊ​ണാ​ൾ​ഡ്‌​സ്, സ​ബ്‌​വേ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും അ​വ​യു​ടെ വി​ത​ര​ണ വെ​യ​ർ​ഹൗ​സു​ക​ളി​ലും പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ർ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക​യ​ച്ചു. ബം​ഗ​ളൂ​രു അ​ർ​ബ​ൻ ജി​ല്ല​യി​ലും ബി.​ബി.​എം.​പി സോ​ണു​ക​ളി​ലും വ്യാ​പ​ക​മാ​യ ഭ​ക്ഷ്യ സു​ര​ക്ഷാ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. ഭ​ക്ഷ്യ സു​ര​ക്ഷ​യും ഗു​ണ​നി​ല​വാ​ര​വും ലം​ഘി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രെ ഭ​ക്ഷ്യ സു​ര​ക്ഷാ, നി​ല​വാ​ര നി​യ​മ​പ്ര​കാ​രം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​കു​പ്പ് അ​റി​യി​ച്ചു.

Tags:    
News Summary - 50 കോ​ടി രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള ഹോ​ട്ട​ലു​ക​ളിൽ ഭ​ക്ഷ്യ​സു​ര​ക്ഷ പ​രി​ശോ​ധ​ന തു​ട​രു​ന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.