Posted On
date_range Updated On
date_range കളി കാര്യമായി; മൂന്നര വയസ്സുകാരിയുടെ തലയിൽ പാത്രം കുടുങ്ങി
മാനന്തവാടി: കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരിയുടെ തലയിൽ അലുമിനിയം പാത്രം കുടുങ്ങി. ഒടുവിൽ അഗ്നി ശമന സേനയാണ് രക്ഷകരായെത്തിയത്.
എടവക പാലമൊക്ക് മൂടമ്പത്ത് യൂസഫിെൻറ മകൾ നെഹ്ല ഫാത്തിമയുടെ തലയിലാണ് പാത്രം കുടുങ്ങിയത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. പാത്രം തലയിൽ കുടുങ്ങിയതോടെ കുട്ടിയെ അര മണിക്കൂർ കൊണ്ട് വള്ളിയൂർക്കാവിലെ അഗ്നി ശമന യൂനിറ്റിൽ എത്തിക്കുകയായിരുന്നു.
മൂന്ന് മിനിറ്റുകൊണ്ട് പാത്രം മുറിച്ചുമാറ്റി. സ്റ്റേഷൻ ഓഫിസർ സി.ടി. ഗിരീശൻ, ലീഡിങ് ഫയർ ഓഫിസർ എൻ.വി. ഷാജി, ഫയർമാൻമാരായ എൻ.ആർ. ചന്ദ്രൻ, വി.പി. വിനോദ്, എം.പി. ബിനു, ഇ.ജെ. മത്തായി എന്നിവർ ചേർന്നാണ് മുറിച്ചുനീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.