നെൽവിത്തിനങ്ങളുടെ സംരക്ഷകന് നാടിന്‍റെ ആദരാഞ്ജലി

മാ​ന​ന്ത​വാ​ടി: പാ​ട​ത്ത് പാ​ര​മ്പ​ര്യ നെ​ൽ​വി​ത്തു​ക​ൾ മാ​ത്ര​മേ വി​ത​യ്ക്കൂ, കൊ​യ്യു എ​ന്ന് ദൃ​ഢ​നി​ശ്ച​യം ചെ​യ്ത ക​ർ​ഷ​ക പ്ര​തി​ഭ​ക്ക് നാ​ടി​ന്റെ അ​ന്ത്യാ​ഞ്ജ​ലി. പാ​ര​മ്പ​ര്യ നെ​ൽ കൃ​ഷി​യു​ടെ മ​ഹി​മ ലോ​ക​ത്തെ അ​റി​യി​ക്കു​ക​യും അ​വ​യി​ൽ സ്വ​ന്ത​മാ​യ വി​ലാ​സം രാ​ജ്യ​ത്താ​ക​മാ​നം എ​ത്തി​ക്കു​ക​യും ചെ​യ്ത ചെ​റു​വ​യ​ൽ രാ​മേ​ട്ട​ന്റെ വി​യോ​ഗം നാ​ടി​ന്റെ ന​ഷ്ട​മാ​യി.

പ​ര​മ്പ​രാ​ഗ​ത ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് കേ​ന്ദ്ര കൃ​ഷി ക​ർ​ഷ​ക ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ‘പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫ് പ്ലാ​ന്റ് വെ​റൈ​റ്റീ​സ് ആ​ൻ​ഡ് ഫാ​ർ​മേ​ഴ്സ് റൈ​റ്റ്സ് അ​തോ​റി​റ്റി’ ന​ൽ​കു​ന്ന ദേ​ശീ​യ ബ​ഹു​മ​തി​യാ​യ പ്ലാ​ന്റ് ജീ​നോം സേ​വ്യ​ർ അ​വാ​ർ​ഡ് 2016ൽ ​ല​ഭി​ച്ചി​രു​ന്നു. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ജ​ന​റ​ൽ കൗ​ൺ​സി​ലം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച ചെ​റു​വ​യ​ൽ രാ​മ​നെ 2025ൽ ​കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ഓ​ഫ് പ്രാ​ക്ടീ​സ് പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

ഉ​ഷാ വി​ജ​യ​ന്‍ എം.​എ​ല്‍.​എ

മാ​ന​ന്ത​വാ​ടി: പാ​ര​മ്പ​ര്യ നെ​ല്‍വി​ത്തു​ക​ളു​ടെ കാ​വ​ല്‍ക്കാ​ര​നും പ​ത്മ​ശ്രീ പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ ചെ​റു​വ​യ​ല്‍ രാ​മ​ന്റെ നി​ര്യാ​ണ​ത്തി​ല്‍ എം.​എ​ല്‍.​എ ഉ​ഷാ വി​ജ​യ​ന്‍ അ​നു​ശോ​ചി​ച്ചു. വ​യ​നാ​ടി​ന്റെ കാ​ര്‍ഷി​ക പൈ​തൃ​ക​ത്തെ​യും ത​നി​മ​യെ​യും ലോ​ക​ത്തി​ന് മു​ന്നി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യ മ​ഹാ​നാ​യ ക​ര്‍ഷ​ക​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ന​ല്‍കി​യ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. പാ​ര​മ്പ​ര്യ നെ​ല്‍വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​യു​സ്സ് മു​ഴു​വ​ന്‍ മാ​റ്റി​വെ​ച്ച ചെ​റു​വ​യ​ല്‍ രാ​മ​ന്റെ വി​യോ​ഗം നാ​ടി​നും കാ​ര്‍ഷി​ക മേ​ഖ​ല​ക്കും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്നും എം.​എ​ല്‍.​എ കൂ​ട്ടി​ച്ചേ​ര്‍ത്തു.

സി.​പി.​ഐ

ക​ൽ​പ​റ്റ: ചെ​റു​വ​യ​ൽ രാ​മ​ന്റെ നി​ര്യാ​ണ​ത്തി​ൽ സി.​പി.​ഐ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. വ​യ​നാ​ടി​ന്റെ കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്റെ​യും ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​ന്റെ​യും ജീ​വി​ക്കു​ന്ന പ്ര​തീ​ക​മാ​യി​രു​ന്നു ചെ​റു​വ​യ​ൽ രാ​മ​ൻ. അ​ദ്ദേ​ഹ​ത്തി​ന്റെ വേ​ർ​പാ​ട് കേ​ര​ള​ത്തി​ന്റെ കാ​ർ​ഷി​ക മേ​ഖ​ല​ക്കും പ്ര​ത്യേ​കി​ച്ച് വ​യ​നാ​ട് ജി​ല്ല​ക്കും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്

ക​ൽ​പ​റ്റ: ചെ​റു​വ​യ​ൽ രാ​മ​ന്റെ നി​ര്യാ​ണ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പാ​ര​മ്പ​ര്യ നെ​ൽ​വി​ത്തു​ക​ളു​ടെ​യും കൃ​ഷി​യു​ടെ​യും കാ​വ​ലാ​ളാ​യി​ട്ടാ​ണ് ചെ​റു​വ​യ​ൽ രാ​മ​ൻ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. വ​യ​നാ​ടി​ന്റെ കാ​ർ​ഷി​ക പൈ​തൃ​ക​ത്തെ പു​തി​യ ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു ചെ​റു​വ​യ​ൽ രാ​മ​ൻ. അ​ദ്ദേ​ഹ​ത്തി​ന്റെ വേ​ർ​പാ​ട് വ​യ​നാ​ട്ടു​കാ​ർ​ക്ക് നി​ക​ത്താ​ൻ ആ​വാ​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​യ​തെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍

ക​ല്‍പ​റ്റ: ചെ​റു​വ​യ​ല്‍ രാ​മ​ന്റെ നി​ര്യാ​ണ​ത്തി​ല്‍ എ.​ഐ.​സി.​സി അം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ അ​നു​ശോ​ചി​ച്ചു. പ​ര​മ്പ​ര​ഗ​ത നെ​ല്‍വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ വ​യ​നാ​ടി​നെ ലോ​ക​ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ക​ര്‍ഷ​ക​നാ​യി​രു​ന്നു ചെ​റു​വ​യ​ല്‍ രാ​മ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ര്‍ഷി​ക​മേ​ഖ​ല​ക്ക് മാ​ത്ര​മ​ല്ല, മ​ണ്ണി​നെ സ്‌​നേ​ഹി​ക്കു​ന്ന ഓ​രോ മ​നു​ഷ്യ​നും നാ​ടി​നും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

ബി.​ജെ.​പി

ക​ല്‍പ​റ്റ: വ​യ​നാ​ടി​ന്റെ നെ​ല്‍മു​ത്ത​ശ്ശ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​റു​വ​യ​ല്‍ രാ​മ​ന്റെ വി​യോ​ഗം രാ​ജ്യ​ത്തി​നും കാ​ര്‍ഷി​ക പൈ​തൃ​ക​ത്തി​നും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് ബി.​ജെ.​പി ജി​ല്ലാ പ്ര​സി​ഡ​ന്റ് പ്ര​ശാ​ന്ത് മ​ല​വ​യ​ല്‍. വ​രും ത​ല​മു​റ​ക​ള്‍ക്കാ​യി അ​ദ്ദേ​ഹം ബാ​ക്കി​വെ​ച്ച മ​ഹ​ത്താ​യ പൈ​തൃ​കം നി​ല​നി​ല്‍ക്കു​മെ​ന്നും പ്ര​ശാ​ന്ത് മ​ല​വ​യ​ല്‍ പ​റ​ഞ്ഞു.

സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം

ക​ൽ​പ​റ്റ: ചെ​റു​വ​യ​ൽ രാ​മ​ന്റെ വേ​ർ​പാ​ടി​ൽ സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ൽ അ​സീ​സ് അ​നു​ശോ​ചി​ച്ചു. കൃ​ഷി​യി​ട​ത്തോ​ടും മ​ണ്ണി​നോ​ടും അ​ടു​ത്തു നി​ൽ​ക്കു​ന്ന ല​ളി​ത​മാ​യ ജീ​വി​ത​മാ​യി​രു​ന്നു രാ​മേ​ട്ട​ന്റേ​ത്. പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി​യു​ള്ള ജീ​വി​ത​വും കൃ​ഷി​യും പാ​ര​മ്പ​ര്യ​വി​ജ്ഞാ​ന​ത്തി​ന്റെ സം​ര​ക്ഷ​ണ​വും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​തം ഓ​ർ​മി​പ്പി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​വ​മോ​ർ​ച്ച

ക​ൽ​പ​റ്റ: ചെ​റു​വ​യ​ൽ രാ​മ​ന്റെ നി​ര്യാ​ണ​ത്തി​ൽ യു​വ​മോ​ർ​ച്ച സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ സി. ​അ​ഖി​ൽ പ്രേം ​അ​നു​ശോ​ചി​ച്ചു. നെ​ൽ​വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച ചെ​റു​വ​യ​ൽ രാ​മ​ന്റെ വി​യോ​ഗം നാ​ടി​നും കാ​ർ​ഷി​ക മേ​ഖ​ല​ക്കും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി.​പി.​ഐ (എം.​എ​ൽ)റെ​ഡ് സ്റ്റാ​ർ

ക​ൽ​പ​റ്റ: വ​യ​നാ​ടി​ന്റെ ത​ന​ത് നെ​ൽ വി​ത്തി​ന​ങ്ങ​ൾ ജീ​വി​ത​വ്ര​ത​മാ​യി സം​ര​ക്ഷി​ച്ചു പോ​രു​ന്ന ചെ​റു​വ​യ​ൽ രാ​മ​ന്റെ നി​ര്യാ​ണ​ത്തി​ൽ സി.​പി.​ഐ (എം.​എ​ൽ) റെ​ഡ് സ്റ്റാ​ർ ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. നെ​ൽ​കൃ​ഷി​യെ​യും ക​ർ​ഷ​ക​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ രാ​മേ​ട്ട​ൻ എ​ന്നും മു​ന്നി​ലാ​യി​രു​ന്നു. ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. പ്ര​കാ​ശ്, പി.​എം. ജോ​ർ​ജ്ജ്, ബി​ജി ലാ​ലി​ച്ച​ൻ, പി.​ടി. പ്രേ​മാ​ന​ന്ദ്, എം.​കെ. ഷി​ബു, കെ.​ജി. മ​നോ​ഹ​ര​ൻ, സി.​ജെ. ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കെ.​പി.​സി.​സി സം​സ്കാ​ര സാ​ഹി​തി

ക​ൽ​പ​റ്റ: ചെ​റു​വ​യ​ൽ രാ​മ​ന്റെ നി​ര്യാ​ണ​ത്തി​ൽ കെ.​പി.​സി.​സി സം​സ്കാ​ര സാ​ഹി​തി ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. വ​യ​നാ​ട്ടി​ലെ വി​വി​ധ ഇ​നം നെ​ൽ​വി​ത്തു​ക​ളെ ലോ​ക​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന മി​ക​ച്ച പാ​ര​മ്പ​ര്യ ക​ർ​ഷ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് യോ​ഗം ചൂ​ണ്ടി​കാ​ട്ടി.

ജി​ല്ല പ്ര​സി​ഡ​ന്റ് സു​രേ​ഷ് ബാ​ബു വാ​ള​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ജി​തേ​ഷ്, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, സ​ലീം താ​ഴ​ത്തൂ​ർ, കെ. ​പ​ത്‌​മ​നാ​ഭ​ൻ, എ​ബ്ര​ഹാം കെ. ​മാ​ത്യു, വ​ന്ദ​ന​ഷാ​ജു, ബി​നു മാ​ങ്കൂ​ട്ട​ത്തി​ൽ, ഗി​രി​ജ സ​തീ​ഷ്, ടി. ​സ​തീ​ഷ്കു​മാ​ർ, എ​ൻ. അ​ബ്‌​ദു​ൾ മ​ജീ​ദ്, ആ​ന്റ​ണി ചീ​രാ​ൽ, സു​ജാ​ത മ​ഹാ​ദേ​വ​ൻ , ഷേ​ർ​ളി ജോ​സ് പ്ര​ഭാ​ക​ര​ൻ സി. ​എ​സ്. ,വി.​സി. സ​ത്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യു.​എ​ഫ്.​പി.​എ

ക​ൽ​പ​റ്റ: ചെ​റു​വ​യ​ൽ രാ​മ​ന്റെ നി​ര്യാ​ണ​ത്തി​ൽ യു.​എ​ഫ്.​പി.​എ ദേ​ശീ​യ ക​മ്മ​റ്റി അ​നു​ശോ​ചി​ച്ചു. വ​യ​നാ​ടി​ന്റെ മ​ണ്ണി​ൽ പാ​ര​മ്പ​ര്യ നെ​ൽ​വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​ദ്ദേ​ഹം സ്വ​ന്തം ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ചു.

വ​യ​നാ​ടി​ന്റെ കാ​ർ​ഷി​ക സം​സ്കാ​രം അ​ദ്ദേ​ഹ​ത്തി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ നേ​ടി​യ​താ​യി യോ​ഗം വി​ല​യി​രു​ത്തി. സാ​ബു ക​ണ്ണ​ക്കം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ജീ​ഷ് വ​ർ​ഗീ​സ്, അ​ജി കു​ര്യ​ൻ, സ​ജീ​വ​ൻ നീ​ർ​വാ​രം, അ​ജീ​ഷ് ആ​ന്റ​ണി, മു​സ്ത​ഫ ബ​ത്തേ​രി, സി​ബി തോ​മ​സ്, എ​മി​ൻ​സ​ൺ തോ​മ​സ്, അ​നൂ​പ് മാ​ത്യു, ഷൈ​ജോ ജോ​സ്, സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ

ക​ൽ​പ​റ്റ: ചെ​റു​വ​യ​ൽ രാ​മ​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്റ് പി.​എം. ജോ​യ് ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​മ്പി ചി​റ​യി​ൽ, വി.​കെ. ശ​ശി​ധ​ര​ൻ, വി. ​ദി​നേ​ശ് കു​മാ​ർ, അ​സൈ​നാ​ർ ബ​ത്തേ​രി, എം.​എം. ജോ​ർ​ജ്, ജി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ച്ച​പ്പി​ന്റെ കാ​വ​ലാ​ൾ -കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദീ​ഖ്

ക​ൽ​പ​റ്റ: മ​ണ്ണി​നെ​യും കൃ​ഷി​യെ​യും പ്രാ​ണ​നോ​ളം സ്നേ​ഹി​ച്ച പ​ച്ച​പ്പി​ന്റെ കാ​വ​ലാ​ളി​നെ​യാ​ണ് ചെ​റു​വ​യ​ൽ രാ​മ​ന്റെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് അ​നു​സ്മ​രി​ച്ചു. ക​ർ​ഷ​ക​രു​ടെ​യും കൃ​ഷി​യു​ടെ​യും അ​ഭി​മാ​ന​മാ​യി​രു​ന്നു ചെ​റു​വ​യ​ൽ രാ​മ​ൻ. അ​ദ്ദേ​ഹ​ത്തി​ന് കൃ​ഷി കേ​വ​ലം ഒ​രു ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി​രു​ന്നി​ല്ല. പ്ര​കൃ​തി​യോ​ടും മ​ണ്ണി​നോ​ടും വ​രും ത​ല​മു​റ​യോ​ടു​മു​ള്ള ക​ട​പ്പാ​ടി​ന്റെ മ​ഹ​ത്താ​യ രൂ​പ​മാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ വി​ത്തി​ൽ ഒ​രു വി​ള​വി​ന്റെ സാ​ധ്യ​ത ക​ണ്ട​പ്പോ​ൾ, ത​ല​മു​റ​ക​ളു​ടെ പൈ​തൃ​ക​വും മ​നു​ഷ്യ​രാ​ശി​യു​ടെ ഭാ​വി​യും ക​ണ്ട വ​ലി​യ ക​ർ​ഷ​ക​നാ​യി​രു​ന്നു ചെ​റു​വ​യ​ൽ രാ​മ​ൻ. അ​ദ്ദേ​ഹം കാ​ത്തു​സൂ​ക്ഷി​ച്ച വി​ത്തു​ക​ളും സ്വ​രൂ​പി​ച്ച അ​റി​വു​ക​ളും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​ൻ കൃ​ഷി​വ​കു​പ്പും സ​ർ​ക്കാ​രും എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് അ​നു​സ്മ​രി​ച്ചു.

Tags:    
News Summary - Tributes Paid to Preserver of Traditional Paddy Seed Varieties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.