സു​ബൈ​ർ, വ​ർ​ഗീ​സ് 

ന​രി​പ്പാ​റ​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട: 323 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 1.362 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നും പി​ടി​കൂ​ടി

പ​ടി​ഞ്ഞാ​റ​ത്ത​റ: എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തി​പ്പൊ​യി​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ന​രി​പ്പാ​റ ഭാ​ഗ​ത്ത് എ.​കെ. സു​ബൈ​റി​ന്റെ (36) വീ​ട്ടി​ൽ നി​ന്ന് 323 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 1.362 ഗ്രാം ​മെ​ത്താം ഫി​റ്റ​മി​നും ക​ണ്ടെ​ത്തി. വി​പ​ണി​യി​ൽ ഏ​ക​ദേ​ശം 30 ല​ക്ഷം വ​രു​ന്ന വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​ച്ച​ത്. പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. വ​യ​നാ​ട്ടി​ലും മ​റ്റും ഹാ​ഷി​ഷ് ഓ​യി​ലി​ന്റെ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​നാ​ണ് സു​ബൈ​ർ. റെ​യി​ഡി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സെ​ൻ​ഫീ​ർ മു​ഹ​മ്മ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​എ​ൻ. ശ​ശി​കു​മാ​ർ, പി.​ഡി. അ​രു​ൺ, കെ. ​റ​ഷീ​ദ്, മു​നീ​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​റ​മ്പി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ​യാ​ൾ പി​ടി​യി​ൽ

അ​മ്പ​ല​വ​യ​ൽ: വീ​ട്ടു​പ​റ​മ്പി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. അ​മ്പ​ല​വ​യ​ൽ പു​തു​ക്കാ​ട് പാ​റ​നാ​ൽ വീ​ട്ടി​ൽ പി.​വി. വ​ർ​ഗീ​സി​നെ​യാ​ണ് (56) ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും അ​മ്പ​ല​വ​യ​ൽ പൊ​ലീ​സും പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി ടി. ​മ​നോ​ഹ​ര​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ളി​ൽ നി​ന്നും 8.35 ഗ്രാം ​ഉ​ണ​ങ്ങി​യ ക​ഞ്ചാ​വും ആ​റു ഗ്രാം ​ക​ഞ്ചാ​വി​ന്റെ കു​രു​വും പി​ടി​ച്ചെ​ടു​ത്തു. അ​മ്പ​ല​വ​യ​ൽ സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജെ​സ്വി​ൻ ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - drug case arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.