കല്‍പറ്റയില്‍ വ്യാപാരികളുടെ പന്തംകൊളുത്തി പ്രതിഷേധം

ക​ല്‍പ​റ്റ: യു.​പി.​ഐ ഇ​ട​പാ​ടു​ക​ള്‍ക്ക് അ​ധി​ക ചാ​ര്‍ജ് ഈ​ടാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ല്‍പ​റ്റ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. വ്യാ​പാ​ര​മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​പാ​രി​ക​ള്‍ക്കു​മേ​ല്‍ വീ​ണ്ടും അ​ധി​ക സാ​മ്പ​ത്തി​ക​ഭാ​രം അ​ടി​ച്ചേ​ല്‍പ്പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ​റ​ഞ്ഞു.

ക​ട​ബാ​ധ്യ​ത​യും വ​ര്‍ധി​ച്ച പ്ര​വ​ര്‍ത്ത​ന​ച്ചെ​ല​വു​ക​ളും മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

യു.​പി.​ഐ ഇ​ട​പാ​ടു​ക​ള്‍ക്ക് നാ​ല് ശ​ത​മാ​നം അ​ധി​ക ചാ​ര്‍ജ് ഈ​ടാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍നി​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി പി​ന്‍വാ​ങ്ങ​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​പാ​രി​ക​ളു​ടെ യാ​ഥാ​ര്‍ഥ്യ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ര്‍ 15ന് ​കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന ലോ​ക്ഭ​വ​ന്‍ മാ​ര്‍ച്ചി​ന് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു ക​ല്‍പ​റ്റ​യി​ലെ പ്ര​തി​ഷേ​ധം.

യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ഇ. ​ഹൈ​ദ്രു, കെ. ​ര​ഞ്ജി​ത്ത്, കെ.​കെ. ജോ​ണ്‍സ​ണ്‍, അ​ജി​ത് പി.​വി., ഹാ​രി​സ് ടി., ​ഷാ​ജി ക​ല്ല​ടാ​സ്, അ​ബ്ദു​റ​ഹി​മാ​ന്‍ ത​നി​മ, ജോ​ണ്‍ മാ​താ, ഷൈ​ജ​ല്‍ സി.​എ​ച്ച്, കെ.​കെ. സി​ദ്ധീ​ഖ്, ഷം​സു​ദ്ദീ​ന്‍ പി.​പി., പ്രാ​ണി​യ​ത്ത് അ​ബ്ദു​റ​ഹി​മാ​ന്‍, സാ​ലി​ഹ്, അ​ബ്ദു​ല്‍ ഖാ​ദ​ര്‍, സ​തീ​ഷ് പൂ​ജാ​രി, ഗ​ഫൂ​ര്‍ മൊ​ബി​ന്‍, കെ.​എം. സൗ​ദ, സു​പ്രി​യ രാ​ജ​ന്‍, കെ. ​എ​സ്.​അ​മ്പി​ളി, ഉ​മ്മ​ര്‍, മി​നി സ​ണ്ണി, കെ.​ടി. ബി​ന്ദു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - traders-torchlight-protest-in-kalpetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.