മുന്ഗണനാ റേഷന് കാര്ഡുകള് സറണ്ടര് ചെയ്യാന് അവസരം
കൽപറ്റ: ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം അര്ഹത നഷ്ടപ്പെട്ടിട്ടും മുന്ഗണനാ വിഭാഗത്തില് (എ.എ.വൈ/പി.എച്ച്.എച്ച്) ഉള്പ്പെട്ട റേഷന് കാര്ഡുകള് കൈവശംവെച്ചിരിക്കുന്നവര്ക്ക് പിഴയില്ലാതെ കാര്ഡുകള് സ്വമേധയാ സറണ്ടര് ചെയ്യുന്നതിന് രണ്ട് മാസം സാവകാശം അനുവദിച്ചു. ബന്ധപ്പെട്ട രേഖകള് സഹിതം അതത് താലൂക്ക് സപ്ലൈ ഓഫിസുകളില് അപേക്ഷ സമര്പ്പിച്ച് റേഷന് കാര്ഡുകള് തരംമാറ്റാം.
ഒരേക്കറിന് മുകളില് ഭൂമിയുള്ളവര്, 1000 ചതുരശ്ര അടിക്ക് മുകളില് വിസ്തീര്ണമുള്ള വീടുള്ളവര്, നാല് ചക്രവാഹനം സ്വന്തമായുള്ളവര്, സര്ക്കാര് ജീവനക്കാര്, പ്രതിമാസം 25,000 രൂപക്ക് മുകളില് വരുമാനമുള്ളവര്, ആദായനികുതി അടയ്ക്കുന്നവര് എന്നിവര് മുന്ഗണനാ റേഷന് കാര്ഡുകള് കൈവശം വച്ചിട്ടുണ്ടെങ്കില് അര്ഹത പരിശോധിച്ച് കാര്ഡുകള് തരംമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം. ഫോണ്: വൈത്തിരി: 04936 255222, ബത്തേരി: 04936 220213, മാനന്തവാടി: 04935 240252.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.