നഗ്നതാ പ്രദര്ശനം; യുവാവിന് തടവും പിഴയും
കല്പറ്റ: പ്രായപൂര്ത്തിയാകാത്ത കുട്ടികള്ക്കെതിരെ നഗ്നതാ പ്രദര്ശനം നടത്തിയ കേസില് യുവാവിന് തടവും പിഴയും. അഞ്ചുകുന്ന്, പാലുകുന്ന്, പുത്തൂര്കുന്ന് ഉന്നതിയിലെ എം. മുകേഷിനെയാണ് (33) കല്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷല് കോടതി ജഡ്ജ് കെ.ആർ. സുനില്കുമാര് അഞ്ച് വര്ഷവും രണ്ട് മാസവും തടവിനും 76000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. 2023ല് പനമരം പൊലീസ് സ്റ്റേഷനില് രജിസ്റ്റര്ചെയ്ത കേസിലാണ് വിധി.
2023 സെപ്റ്റംബറിൽ ഇയാൾ പ്രായപൂര്ത്തിയാകാത്ത രണ്ട് കുട്ടികൾക്കുനേരെ നഗ്നതാപ്രദര്ശനം നടത്തുകയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകള് കാണിക്കുകയും ചെയ്തുവെന്നാണ് കേസ്. അന്നത്തെ പനമരം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇ.കെ. അബൂബക്കര് കേസില് ആദ്യാന്വേഷണം നടത്തുകയും പിന്നീട് ഇൻസ്പെക്ടർ എസ്.എച്ച്. വി. സിജിത്ത് കേസന്വേഷണം പൂര്ത്തിയാക്കി കുറ്റപത്രം സമര്പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് ജി. ബബിത ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.