വാടകയും ഉപജീവന സഹായവും ലഭിച്ചില്ല ഉരുൾദുരന്ത ബാധിതർ സമരത്തിന്

ക​ല്‍പ​റ്റ: മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ള്‍ദു​ര​ന്ത ബാ​ധി​ത​ർ വീ​ണ്ടും സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. ടൗ​ൺ ഷി​പ്പു​ക​ളു​ടെ വീ​ട് നി​ർ​മാ​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്കും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ദു​ര​ന്ത​ബാ​ധി​ത​ർ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. പു​ന​ര​ധി​വാ​സ​ത്തി​ല്‍ അ​ധി​കൃ​ത​ർ മെ​ല്ലെ​പ്പോ​ക്ക് ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ദു​ര​ന്ത​ബാ​ധി​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. പു​ന​ര​ധി​വാ​സ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​ക​ളി​ലെ ര​ണ്ട് എ, ​ര​ണ്ട് ബി ​പ​ട്ടി​ക​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ര​ണ്ടാം​ഘ​ട്ട വീ​ടു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പും പ​ട്ട​യ വി​ത​ര​ണ​വും ഉ​ട​ന്‍ ന​ട​ത്ത​ണ​മെ​ന്നും ഇ​തി​ന്റെ തീ​യ​തി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. ദു​ര​ന്ത​ബാ​ധി​ത​ര്‍ക്ക് സ​ര്‍ക്കാ​ര്‍ ഇ​തു​വ​രെ ന​ല്‍കി​യി​രു​ന്ന വാ​ട​ക​യും ഉ​പ​ജീ​വ​ന സ​ഹാ​യ​വും ഭ​ക്ഷ്യ​ക്കൂ​പ്പ​ണും ഈ ​മാ​സം ഇ​തു​വ​രെ​യാ​യി​ട്ടും ല​ഭി​ച്ചി​ട്ടി​ല്ല. എ​ല്ലാ മാ​സ​വും ആ​ദ്യ​വാ​രം​ത​ന്നെ ല​ഭി​ച്ചി​രു​ന്ന സ​ഹ​യ​മാ​ണ് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും ല​ഭി​ക്കാ​ത്ത​ത്. മൈ​ക്രോ പ്ലാ​നി​ല്‍ എ​ല്ലാ ദു​ര​ന്ത​ബാ​ധി​ത​ര്‍ക്കും ര​ണ്ടു ല​ക്ഷം രൂ​പ വീ​തം ന​ല്‍കു​മെ​ന്ന് സ​ര്‍ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​തും ഇ​തു​വ​രെ എ​ല്ലാ​വ​ര്‍ക്കും ല​ഭി​ച്ചി​ട്ടി​ല്ല. ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ ആ​ളു​ക​ളു​ടേ​യും ബാ​ങ്ക് വാ​യ്പ​ക​ള്‍ എ​ഴു​തി ത​ള്ളാ​നു​ള്ള ന​ട​പ​ടി​ക​ളും വൈ​കു​ക​യാ​ണ്. സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണ​വും ദു​ര​ന്ത​ബാ​ധി​ത​ര്‍ക്ക് ന​ല്‍കു​ന്ന സ്മാ​ര്‍ട്ട് കാ​ര്‍ഡ് വി​ത​ര​ണ​വും ഇ​തു​വ​രെ പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ലെ​ന്നും ഇ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

ര​ണ്ടാം​ഘ​ട്ട പു​ന​ര​ധി​വാ​സ പ​ട്ടി​ക​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട 156ഓ​ളം കു​ടും​ബ​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ തു​ക വാ​ട​ക ന​ല്‍കി​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും വീ​ടു​ക​ളു​ടെ നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ക​രാ​ര്‍ ക​മ്പ​നി​ക്ക് നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും​പെ​ട്ടെ​ന്ന് ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കൈ​മാ​റി​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത മാ​സ​ത്തോ​ടെ ക​ല​ക്ട​റേ​റ്റ് മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തു​വ​രു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ വി​ജ​യ​ന്‍ മ​ഠ​ത്തി​ല്‍, കെ.​എ​സ്. ശി​വാ​ന​ന്ദ​ന്‍, പി. ​പ്ര​ദീ​പ്, പി.​എ​ച്ച്. മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Wayanad Landslide Survivors to Protest Over Delayed Rent and Livelihood Assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.