പോത്തുകൾ വിരണ്ടോടി; വിദ്യാർഥിനിക്ക് പരിക്ക്

പ​ന്ത​ല്ലൂ​ർ: ടൗ​ണി​ൽ ര​ണ്ടു​പോ​ത്തു​ക​ൾ കൊ​മ്പു​കോ​ർ​ത്ത് വി​ര​ണ്ടോ​ടു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ യാ​ത്രി​ക​യാ​യ വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​റ്റു. രൂ​പി​ണി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​പ​റ്റി. വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും കു​ട്ടി​യെ ഉ​ട​ൻ ര​ക്ഷ​പ്പെ​ടു​ത്തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ന്ത​ല്ലൂ​ർ വ്യാ​പാ​രി സം​ഘ​ത്തി​ന്റെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ത്തി​ന് വീ​ണ്ടും ശ​ക്തി പ​ക​രു​ന്ന സം​ഭ​വ​മാ​ണ് ന​ട​ന്ന​തെ​ന്ന് വ്യാ​പാ​രി സം​ഘം പ്ര​സി​ഡ​ൻ​റ് എ.​ടി. അ​ഷ്റ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. ടൗ​ണി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന ആ​ട്, മാ​ട്, പോ​ത്ത്, തെ​രു​വു​നാ​യ്ക്ക​ക​ൾ തു​ട​ങ്ങി​യ​വ​യെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന​ത് പ​ന്ത​ല്ലൂ​ർ വ്യാ​പാ​രി സം​ഘ​ത്തി​ന്റെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​ണ്.

ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ത്ത​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ്. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Buffaloes run wild student injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.