സുധാകരൻ നാളെ ഡൽഹിയിലേക്ക്

ക​ണ്ണൂ​ർ: സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​യി​ൽ ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ഉ​ട​ക്കി നി​ൽ​ക്കു​ന്ന കെ. ​സു​ധാ​ക​ര​ൻ എം.​പി​യെ അ​നു​ന​യി​പ്പി​ക്കാ​ൻ നേ​താ​ക്ക​ളു​ടെ ശ്ര​മം. തെ​ര​ഞ്ഞെ​ടു​പ്പ് പെ​ട്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​ല്ലാം സു​ധാ​ക​ര​നെ വി​ളി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച കെ. ​സു​ധാ​ക​ര​ൻ ഡ​ൽ​ഹി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള ച​ർ​ച്ച​ക്ക് പോ​കു​മെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ​ദി​വ​സം വ​രെ ഡ​ൽ​ഹി ച​ർ​ച്ച​ക്ക് പോ​കി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​നി​ടെ കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സു​ധാ​ക​ര​നെ ക​ണ്ട് സം​സാ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നും ക​ണ്ണൂ​രി​ലെ സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള താ​ൽ​പ​ര്യം സു​ധാ​ക​ര​ൻ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സു​ധാ​ക​ര​നെ പി​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സി​ലെ നി​ര​വ​ധി നേ​താ​ക്ക​ളും മു​സ്‍ലിം ലീ​ഗും രം​ഗ​ത്തു​വ​രി​ക​യും പ​ല​യി​ട​ത്തും അ​നു​കൂ​ല പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എം.​പി​മാ​ർ ആ​രും മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം സു​ധാ​ക​ര​ന് വേ​ണ്ടി മാ​ത്രം മാ​റ്റി​യാ​ലു​ണ്ടാ​കു​ന്ന ഭ​വി​ഷ്യ​ത്തു​ക​ളാ​ണ് നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ലു​ള്ള പ്ര​ശ്നം. ഇ​ക്കാ​ര്യം സു​ധാ​ക​ര​നെ നേ​താ​ക്ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​നി​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ക്കു​ന്ന​യാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​ണ് നേ​തൃ​ത്വം ശ്ര​മം ന​ട​ത്തു​ന്ന​ത്. എം.​പി സ്ഥാ​നം രാ​ജി​വെ​ച്ചാ​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ള​ട​ക്കം സു​ധാ​ക​ര​നു​മാ​യി നേ​താ​ക്ക​ൾ സം​സാ​രി​ച്ചി​ട്ടു​ണ്ട്. ഇ​നി രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ലൂ​ടെ അ​ന്തി​മ തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ക്കും.

Tags:    
News Summary - Sudhakaran to Delhi tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.