Posted On
date_range Updated On
date_range ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു
വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ണൂക്കര മാടാക്കര സ്വദേശി അഭിനവാണ് മരിച്ചത്. ഇരിങ്ങൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് ആറിന് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അപകടം സംഭവിച്ചത്.
തലശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. അഭിനവിനൊപ്പം മൂന്ന് കുട്ടികളും കൂടിയുണ്ടായിരുന്നു. അപകടവിവരമറിഞ്ഞ് ചോമ്പാല പൊലീസും റെയിൽവേ പൊലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.